പൃഥ്വിരാജിന്റെ നായികയാകാൻ കഴിയില്ല എന്ന് കാവ്യ കരഞ്ഞു കൊണ്ട് പറഞ്ഞു, തനിക്ക് അപ്പോൾ ദേഷ്യമാണ് വന്നത്; ലാൽ ജോസ് പറയുന്നു..!!
മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും തിളങ്ങി നിന്ന നായികയായിരുന്നു കാവ്യ മാധവൻ. ദിലീപ് കാവ്യ ചിത്രങ്ങൾ എന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അങ്ങനെ കാവ്യ പ്രതാപകാലത്തിൽ നിൽക്കുമ്പോൾ ആണ് പൃഥ്വിരാജ്, നരേൻ, ഇന്ദ്രജിത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ലാൽ ജോസ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായ താര എന്ന കഥാപാത്രം ചെയ്യാൻ ആയിരുന്നു കാവ്യ മാധവനെ കാസ്റ് ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിന്റെ കഥ പറയുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടി ആകുന്നത് കൊണ്ട് ആ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യ ശാട്യം പിടിച്ചു. എന്നാൽ തുടർന്ന് സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.
സംവിധായകൻ ലാൽ ജോസ് പറയുന്നത് ഇങ്ങനെ,
ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാന്‍ ഞാന്‍ ജയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല. അതിനിടെ ജയിംസ് ഓടിയെത്തി. കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില്‍ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാന്‍ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു.
അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, ‘റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം’. അതും കൂടി കേട്ടപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു- ലാല്‍ ജോസ് പറയുന്നു