മലയാള സിനിമയിൽ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് ദേവി അജിത്. മലയാള സിനിമയിലെ സകലകലാ വല്ലഭ തന്നെ ആണ് ദേവി എന്ന് വേണമെങ്കിൽ പറയാം. മലയാള സിനിമയിൽ നായിക ഒന്നുമല്ലങ്കിൽ കൂടിയും അഭിനയ മികവുള്ള വേഷങ്ങൾ ചെയ്തു തന്റെ അഭിനയ പാടവം തെളിയിച്ച ആൾ കൂടിയാണ് ദേവി അജിത്. കൂടാതെ സീരിയൽ ലോകത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
പ്രായം 48 ആയി എങ്കിൽ കൂടിയും ഇന്നും മികച്ച അഴകുള്ള ആൾ കൂടിയാണ് ദേവി അജിത്. അതിന് കാരണം താരം അഭിനേതാവ് മാത്രമല്ല മികച്ച നർത്തകി കൂടി ആണ്. ടെലിവിഷൻ അവതാരക സിനിമയിൽ വസ്ത്രാലങ്കാരം എന്നി മേഖലയിൽ തന്റെ വൈഭവം കാഴ്ച വെച്ചിട്ടുണ്ട് ദേവി അജിത്. ദേവിയുടെ കല ലോകം തുടങ്ങുന്നത് നൃത്തത്തിൽ കൂടി ആയിരുന്നു.
എന്നാൽ താരം സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെ ടെലിവിഷൻ അവതാരകയായും വീഡിയോ ജോക്കിയുമായി തിളങ്ങിയിട്ടുണ്ട്. പാട്ടുപെട്ടി എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഷോയുടെ അവതാരകയായിരുന്നു ദേവി അജിത്. ടി പി ചന്ദ്രശേഖരന്റെ ജീവിത കഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിൽ ടിപിയുടെ ഭാര്യ കെ കെ രമയുടെ വേഷത്തിൽ എത്തിയത് ദേവി അജിത്തായിരുന്നു.
ട്രിവാഡ്രം ലോഡ്ജ് , ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളിൽ കൂടി പ്രത്യേക ശ്രദ്ധ നേടി എടുക്കാൻ കഴിഞ്ഞു ദേവിക്ക്. 1992 ൽ ആയിരുന്നു ദേവിയുടെ ആദ്യ വിവാഹം. ഭർത്താവു അജിത് നിർമാതാവായിരുന്നു. ജയറാം നായകനായി എത്തിയ ദി കാർ നിർമിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ 1997 നടന്ന ഒരു കാറപകടത്തിൽ അദ്ദേഹം മരിക്കുന്നത്. ഒരു മകളാണ് ഉള്ളത് നന്ദന. തിരുവനന്തപുരത്ത് ജനിച്ച ദേവിയുടെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകർ ആയിരുന്നു.
അഭിഭാഷകയായി ബിരുദം നേടിയ ആൾ കൂടി ആണ് ദേവി. 2009 ൽ ആയിരുന്നു ദേവിയുടെ രണ്ടാം വിവാഹം. അശോക് കുമാർ വാസുദേവനായിരുന്നു ഭർത്താവ്. വാസുദേവന്റെയും രണ്ടാം വിവാഹമായിരുന്നു. മഴ എന്ന ചിത്രത്തിൽ കൂടി ആണ് ദേവി 2000 ൽ അഭിനയ ലോകത്തേക്ക് എത്തുന്നത്.
ഒരു തമിഴ് ചിത്രത്തിലും ദേവി അഭിനയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറത്തെ ചെന്നൈയിൽ ഒരു ഫാഷൻ ബോട്ടിക്ക് നടത്തുന്നുണ്ട് ദേവി അജിത്. യോഗയിലും ശാസ്ത്രീയ നൃത്തത്തിലും അതീവ താല്പര്യമുള്ള ആൾ കൂടിയായ ദേവി പലപ്പോഴും മോഡേൺ വേഷത്തിൽ എത്താറുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…