Categories: Celebrity Special

എനിക്ക് നവ്യയെ കെട്ടണം; ചേട്ടന് മീര ജാസ്മിനോടാണ് ഇഷ്ടം; മീര തമിഴിൽ കെട്ടിപ്പിടിച്ച് അഭിനയിക്കാൻ തുടങ്ങിയതോടെ ചേട്ടന്റെ വിധം മാറി; ധ്യാൻ ശ്രീനിവാസൻ..!!

മലയാളത്തിൽ എന്നും ചർച്ച ആകുന്ന സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ ആണ് ശ്രീനിവാസൻ. തിരക്കഥാകൃത്ത് നടൻ സംവിധായകൻ എന്നി മേഖലയിൽ എല്ലാം വിജയം കണ്ടെത്തിയ ആൾ കൂടി ആണ് ശ്രീനിവാസൻ.

സംവിധാനം ചെയ്ത തിരക്കഥ എഴുതിയ സിനിമകൾ എല്ലാം തന്നെ നാടിന്റെ വിഷയങ്ങൾ നർമ്മത്തിൽ കൂടി പറയാൻ ശ്രമിക്കുന്ന ആൾ കൂടിയാണ് ശ്രീനിവാസൻ. അച്ഛന്റെ പാതയിൽ തന്നെ ആയിരുന്നു മക്കൾ രണ്ടുപേരും. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും.

ആദ്യം എത്തിയത് വിനീത് ആയിരുന്നു. മലയാള സിനിമയിലെ സകലകാല വല്ലഭൻ തന്നെയാണ് വിനീത്. പിന്നണി ഗായകൻ ആയി ആയിരുന്നു സിനിമയിലേക്കുള്ള എൻട്രി എന്നാൽ തുടർന്ന് നായനായി. അവിടെ നിന്നും സംവിധായകൻ നിർമാതാവ് എന്നി നിലയിൽ എല്ലാം തിളങ്ങി വിനീത്. വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു ധ്യാൻ സിനിമ ലോകത്തേക്ക് എത്തുന്നത്.

അച്ഛന്റെ പാതയിൽ എത്തിയ രണ്ട് മക്കൾ. എന്നാൽ ഇപ്പോൾ കൈരളി ചാനലിൽ ഇരുവരും ചെറുപ്പം ആയിരുന്ന കാലത്തിൽ നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുടുംബ സമേതം ആണ് ശ്രീനിവാസൻ അഭിമുഖത്തിൽ എത്തിയത്. ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി നിൽക്കുന്നത്.

അഭിമുഖത്തിനിടെ താൻ നവ്യാ നായരെ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് ധ്യാൻ വളരെ നിഷ്കളങ്കതയോടെ കുട്ടിത്തം നിറഞ്ഞ് പറയുന്നത് കാണാം. ഇരുവരും വിദ്യാർഥികളായിരുന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോൾ ചാനലുകൾ അടക്കം ആഘോശമാക്കുന്നത്.

നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. മലയാളത്തിൽ ഇഷ്ടമുള്ള നടിമാർ ആരൊക്കെയാണ് എന്ന് ചേദിക്കുമ്പോഴാണ് നവ്യാനായരെ ഇഷ്ടമായിരുന്നുവെന്ന് ധ്യാൻ വെളിപ്പെടുത്തിയത്.

ഒപ്പം ചേട്ടൻ വിനീത് ശ്രീനിവാസന് ഒരിടക്ക് മീര ജാസ്മിനോട് ക്രഷുണ്ടായിരുന്നുവെന്നും തന്നോട് അത് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. ഇഷ്ടമുള്ള നടിമാർ ശോഭനയും നവ്യാ നായരും ആയിരുന്നു. ഇപ്പോ അങ്ങനൊന്നുമില്ല. വെള്ളിത്തിര സിനിമയിലെ ചില പോസ്റ്ററുകൾ കണ്ടതോടെയാണ് നവ്യാ നായരോടുള്ള ഇഷ്ടം പോയത്. വെള്ളിത്തിര കണ്ടപ്പോൾ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്.

ഏട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു. മീരാ ജാസ്മിൻ നിന്റെ ഏട്ടത്തി ആയി വരുന്നതിൽ കുഴപ്പമുണ്ടോയെന്ന് ഏട്ടൻ ചോദിച്ചിട്ടുണ്ട് എന്നോട്. ഏട്ടന് പക്ഷെ ഇപ്പോ ഇഷ്ടമല്ല. തമിഴിലേക്ക് അഭിനയിക്കാൻ പോയപ്പോൾ മീര ജാസ്മിന്റെ ഇഴുകി ചേർന്നുള്ള അഭിനയം കണ്ടപ്പോഴാണ് ഏട്ടന് മീര ജാസ്മിനെ ഇഷ്ടമല്ലാതെയായത്’ ധ്യാൻ പറഞ്ഞു. മോഹൻലാലാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്നും ധ്യാന്‌ വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ സിനിമകളാണ് അധികവും കണ്ടിരുന്നതെന്നും അതിനാലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ധ്യാൻ പറഞ്ഞു. വിനീതും സോഹദരൻ ധ്യാനിനെ പോലെ മോഹൻലാൽ ഫാനാണ്. ചേട്ടനെ പോലെ പാട്ട് പാടാൻ താൽപര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി.

താൻ അഭിനയത്തെയാണ് സ്നേഹിക്കുന്നതെന്നും ധ്യാൻ വെളിപ്പെടുത്തി. താരകുടുംബത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തിൽ കാണാം.

News Desk

Share
Published by
News Desk

Recent Posts

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

3 days ago

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…

4 days ago

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

1 week ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

1 month ago