പൃഥ്വിരാജ് ചെയ്യേണ്ട ചിത്രത്തിലേക്ക് ദിലീപ് എത്തി; 6 ദിവസത്തെ ഷൂട്ടിങ്ങിന് വൻതുക വാങ്ങി; ഒന്നേമുക്കാൽ കോടിയിൽ തീരേണ്ട ചിത്രം രണ്ടുകോടി ആയി; നിർമാതാവ് തനിക്ക് നഷ്ടമുണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തുമ്പോൾ..!!

7,347

സിനിമ എന്നത് ലാഭ നഷ്ടങ്ങളുടെ കണക്കുകൾ എന്നും അനുഭവിക്കുന്നത് ചിത്രത്തിന്റെ നിർമാതാക്കൾ ആയിരിക്കും. കാലഘട്ടങ്ങൾക്ക് അനുസരിച്ച് സിനിമയിൽ അതിന്റെ നിർമാണ ശൈലിയിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരാൻ ആളുകൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഉള്ള മാറ്റങ്ങളുടെ മറ്റൊരു തുടക്കം ആയിരുന്നു ദിലീപ് നായകനായി എത്തിയ പാസഞ്ചർ എന്ന ചിത്രം.

ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത് ശങ്കർ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പാസഞ്ചർ. ശ്രീനിവാസൻ, ദിലീപ്, മമ്ത മോഹൻദാസ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു അടക്കം മികച്ച താരങ്ങൾ അണിനിരന്ന ചിത്രം കൂടി ആയിരുന്നു പാസഞ്ചർ. 2009 ൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് സി എസ് പിള്ള ആയിരുന്നു.

ഇപ്പോൾ ഈ സിനിമ ചെയ്തപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നിർമാതാവ് സി എസ് പിള്ള. പാസഞ്ചർ എന്ന ചിത്രം ചെയ്തതിൽ കൂടി തനിക്ക് വന്ന വൻ സാമ്പത്തിക നഷ്ടങ്ങളെ കുറിച്ച് ആയിരുന്നു സി എസ് പിള്ള യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ നായകനാകാൻ ഇരുന്നത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു.

ശ്രീനിവാസൻ പറഞ്ഞതുകൊണ്ടായിരുന്നു താൻ പ്രിത്വിരാജുമായി ബന്ധപ്പെടുന്നത്. കഥ കേട്ട പൃഥ്വിരാജ് സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ചു വൈകുകയും അദ്ദേഹത്തിന് വേറെ ചിത്രങ്ങൾ വന്നതും കൊണ്ട് തങ്ങൾ ദിലീപിലേക്ക് എത്തുന്നത്. എന്നാൽ ദിലീപ് ചിത്രത്തിലേക്ക് എത്തിയതോടെ ചിത്രം വലിയ സാമ്പത്തിക നഷ്ടമായി മാറി.

വെറും ആറുദിവസം മാത്രം ആയിരുന്നു അദ്ദേഹത്തിന് ഷൂട്ടിങ് ഉണ്ടായിരുന്നത്. അതിനു വേണ്ടി മാത്രം വലിയൊരു തുക അദ്ദേഹം വാങ്ങി. അതോടെ ചിത്രത്തിന്റെ മുടക്കുമുതൽ വലിയ തോതിൽ ഉയർന്നു. അങ്ങനെ ഒന്നേമുക്കാൽ കോടിയിൽ തീരേണ്ട ചിത്രം രണ്ടുകോടിയായി.

സിനിമയുടെ ക്ലൈമാക്സിനുള്ള സെറ്റ് എറണാകുളത്ത് ഇട്ടു. അത് കണ്ടിട്ടും ദിലീപ് അപ്പോൾ മൂന്നാറിലേക്ക് പോയി. തുടർന്ന് പാസഞ്ചേരിന്റെ മുഴുവൻ ക്രൂവും മുന്നാറിൽ ചെല്ലുകയും അവിടെ വേറെ സെറ്റ് ഇട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതൊക്കെ ആയതോടെ ആ ചിത്രത്തിൽ നിന്നും തനിക്ക് മുടക്കിയ പണം അല്ലാതെ ലാഭം ഒന്നും കിട്ടിയില്ല എന്ന് പിള്ള പറയുന്നു.

എന്നാൽ ദുബായ് റിലീസ് ലാഭം ഉണ്ടാക്കാൻ കഴിയും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. അതിലും ദിലീപ് കൈകടത്തി എന്ന് സി എസ് പിള്ള പറയുന്നു. എന്നാൽ ദുബായ് റിലീസ് പ്രൊഡക്ഷൻ കൺട്രോളർ വഴി അറിഞ്ഞ ദിലീപ് പ്രൊമോഷൻ ഏറ്റെടുത്തതോടെ അതിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി.

ദിലീപ് ഈ ചിത്രത്തിൽ സഹകരിച്ചിരുന്നില്ല എങ്കിൽ നിർമാതാവ് എന്ന നിലയിൽ തനിക്ക് എന്തെങ്കിലും ലാഭം കിട്ടിയേനെ എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ഉള്ള താരങ്ങൾ ആണ് നിരവധി നിർമാതാക്കളുടെ പതനത്തിന് കാരണം എന്നും അദ്ദേഹം പറയുന്നു.

You might also like