ദിലീപിന്റെ ഇന്നോവകാറിന്റെ വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്; ദിലീപ് ജയിലായപ്പോൾ ആകെ തകിടം മറിഞ്ഞു..!!
മലയാളത്തിൽ തിരക്കേറിയ ഹാസ്യനടനായിരുന്നു കൊച്ചിൻ ഹനീഫ. മിമിക്രി കലാകാരനായി കലാജീവിതം തുടങ്ങിയ ഹനീഫ പിന്നീട സിനിമയിലെക്ക് എത്തുക ആയിരുന്നു. 1970 കളിൽ വില്ലൻ വേഷങ്ങളിൽ കൂടി തുടങ്ങിയ കൊച്ചിൻ ഹനീഫ പിൽക്കാലത്തിൽ ഹാസ്യതാരമായി മാറുകയായിരുന്നു.
മലയാളത്തിൽ ശ്രെദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഹനീഫ തമിഴിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ശങ്കർ ചിത്രങ്ങളിൽ സാന്നിധ്യമായിരുന്നു. കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള ഹനീഫ സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ്. 2010 ൽ അസുഖബാധിതനായി കൊച്ചിൻ ഹനീഫ മരിക്കുന്നത്.
1994 ൽ ആയിരുന്നു ഹനീഫ വിവാഹം കഴിക്കുന്നത്. 2006 ൽ ആണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിക്കുന്നത്. ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഹനീഫ പോയപ്പോൾ അനാഥമായ കുടുംബത്തിനെ നോക്കിയത് ദിലീപ് മാത്രമാണ് എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് ദിലീപ് മാത്രമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ ശാന്തിവിള ദിനേശന്റെ വാക്കുകളാണ്. ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേൽ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുകയാണ്.
എനിക്ക് അവിടെ പട്ടണം റഷീദിനെ കാണണം. സ്ഥലം പറഞ്ഞു തന്നു എങ്കിൽ കൂടിയും ഓട്ടോയിൽ പോയ എനിക്ക് സ്ഥലം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. അവസാനം സ്ഥലം കണ്ടു പിടിച്ചു. ലൊക്കേഷനിൽ ഇന്നും കാർ വന്നു അവിടെ നിന്നും എന്നെ കൂട്ടിക്കൊണ്ടു പോയി. തുടർന്ന് മടങ്ങാൻ നേരത്ത് ഒരു കാർ ലൊക്കേഷനിൽ നിന്നും ഏർപ്പാടാക്കി.
ദിലീപിന്റെ കൂടെ ഉള്ള അപ്പുണ്ണി എന്നെ കാറിൽ ഇരുത്തി. ആ കാറിൽ ഞാൻ ഇരിക്കുമ്പോൾ മുന്നിൽ ഡ്രൈവർ ഉണ്ട്. വേറെ രണ്ടു പേർ കൂടി വരാനും ഉണ്ട്. അപ്പോൾ ആ ഡ്രൈവർ പിന്നോട്ട് നോക്കാതെ തന്നെ പറഞ്ഞു. ഞങ്ങൾ നേരിട്ട് കണ്ട കൺകണ്ട ദൈവമാണ് സാർ. ചെറുപ്പക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിശയമായി.
ദിലീപ് സാർ ജയിലിൽ ആയപ്പോൾ ഒരാൾ പോലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ വരാതെ ഇരുന്നപ്പോൾ വന്ന ആൾ സാർ മാത്രമാണ്. സാറിന് അറിയുമോ ഇത് ദിലീപ് സാറിന്റെ കാർ ആണ്. ഒരു ഇന്നോവ. എനിക്ക് തോന്നുന്നു ഗോൾഡ് കളർ ആണ്. ഈ കാറിൽ ഇന്നും ഓടിക്കിട്ടുന്ന ദിവസ വരുമാനം ഒരു പുണ്യ പ്രവർത്തിക്ക് ആണ് സാർ.
ഈ കാറിൽ നിന്നും കിട്ടുന്ന വരുമാമം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് ദിലീപ് കൊടുക്കുന്നത്. 85 ദിവസം അദ്ദേഹം ജയിലിൽ ആയിരുന്നപ്പോൾ ഈ കാർ ഓടിയില്ല. അത്രേം ദിവസം ഹനീഫ സാറിന്റെ വീട്ടിൽ പണം കൊടുത്തില്ല. ഇപ്പോൾ മൂന്നു ലക്ഷം രൂപ കൊടുത്തു കാര് നന്നാക്കിയത് ദിലീപ് സാർ ആണ്.
ഇപ്പോൾ വീണ്ടും പണം കൊടുക്കാൻ കഴിയുന്നുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പുണ്യ പ്രവർത്തികൾ ചെയ്യുന്നത് കൊണ്ട് തന്നെയാണ് ദിലീപിന് 85 ദിവസത്തിന് ശേഷം വെളിയിൽ വരാൻ കഴിഞ്ഞത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.