ദിലീപ് പ്ലസ് റ്റു ടു കാരനായി എത്തുകയും വിവാഹം കഴിക്കുകയും അടക്കം ചെയ്യുകയും ചെയ്യുന്ന ജഗതി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് മീനത്തിൽ താലികെട്ട്. ഓമനക്കുട്ടൻ എന്ന വിദ്യാർത്ഥിയുടെ വേഷത്തിൽ ആണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. കോമഡിയുടെ മേമ്പൊടിയിൽ എത്തിയ ചിത്രത്തിൽ ദിലീപിന്റെ സഹോദരിയുടെ വേഷത്തിൽ എത്തിയ താരത്തിനെ നമ്മൾ മറക്കാൻ വഴിയില്ല.
ഓമനക്കുട്ടൻ വീപ്പക്കുറ്റി എന്നാണ് സഹോദരിയെ കളിയാക്കി വിളിക്കുന്നത്. അമ്മിണി എന്ന ചേട്ടന് മുട്ടൻ പണികൾ കൊടുക്കുന്ന സഹോദരിയുടെ വേഷത്തിൽ ആണ് ബാലതാരമായി സിനിമയിൽ എത്തിയ അമ്പിളി അവതരിപ്പിച്ചത്. ബാലതാരമായി ഒട്ടറെ സിനിമകൾ അഭിനയിച്ച താരത്തിനെ പിന്നീട് അഭിനയ ലോകം കണ്ടില്ല.
എന്നാൽ അന്നത്തെ കാലഘട്ടത്തിലെ മിക്ക താരങ്ങളും പിന്നീട് നായിക ആയി എത്തിയപ്പോൾ അമ്പിളി എവിടെ പോയി എന്നുള്ളതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമ്പിളി ഇപ്പോൾ. ബാലതാരമായി താൻ ഒരുപാട് സിനിമയിൽ ചെയ്തു. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായി എത്തി. കൂടാതെ മിന്നാരം , കാക്കത്തൊള്ളായിരം , മിഥുനം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. അതിൽ താൻ ഏറ്റവും കൂടുതൽ പ്രായമായി അഭിനയിച്ച സിനിമയായിരുന്നു മീനത്തിൽ താലികെട്ട്.
ദിലീപേട്ടൻ വളരെ നല്ലൊരു വ്യക്തിയാണ് വലുതായാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു. അങ്ങനെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാൻ അവർ താല്പര്യം കാണിച്ചു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല.
അന്ന് തനിക്ക് ചെയ്യാൻ കഴിയാതെ പോയ റോളാണ് കാവ്യാ മാധവൻ ചെയ്തിരുന്നത്. അന്ന് താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ അവസരം വരുന്നത്. ബാലതാരമെന്ന ഇമേജ് ഒന്ന് മാറ്റി എടുക്കാം എന്ന് കരുതിയാണ് അത് ചെയ്യാമെന്ന് കരുതിയത്. പക്ഷെ അന്നെനിക്ക് മുടിയില്ല പിന്നെ നല്ല ശരീര വണ്ണവുമുണ്ടായിരുന്നു.
ഇങ്ങനെയായാൽ ശരിയാവില്ലെന്ന് അവർ എന്നോട് പറഞ്ഞു. ഈ തടി കുറക്കാൻ ജിമ്മിൽ പോവാൻ പറഞ്ഞത് കൊണ്ട് ക്ലാസ് കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്. അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടു പക്ഷെ ആ സമയത്തായിരുന്നു നിനച്ചിരിക്കാതെ അച്ഛന്റെ വേർപാട് സംഭവിച്ചത്.
അതോടെ എല്ലാ താല്പര്യവും പോയി. പിന്നെ അമ്മ ടീച്ചറാണ് സഹോദരൻ പഠിക്കുന്നു എന്നെ ഈ അവസ്ഥയിൽ ഷൂട്ടിങ്ങിന് കൊണ്ടുപോകാൻ ആരും ഇല്ലായിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ അത്ര ധൈര്യമൊന്നും അന്നെനിക്ക് ഇല്ലായിരുന്നു എന്നും താരം പറയുന്നു.
മീനത്തിലെ താലികെട്ടിൽ ദിലീപേട്ടനെ കാണാൻ താൻ അവർ താമസിക്കുന്ന കുടിലിൽ പോകുന്ന ഒരു രംഗമുണ്ട് ആ സീനിൽ താൻ ശരിക്കും കരഞ്ഞുപോയതാണെന്നും അമ്പിളി പറയുന്നു. പിന്നെ തിലകൻ അങ്കിൾ ഒരുപാട് സപ്പോർട്ട് ചെയ്തു. കഴിവുള്ള കലാകാരന്മാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്കും അവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിക്കുമെന്നും നടി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…