മലയാളത്തിൽ ഏറെ വാർത്ത പ്രാധാന്യം നേടിയ വിവാഹം ആയിരുന്നു കാവ്യയും ദിലീപും തമ്മിൽ ഉള്ളത്. മലയാളത്തിൽ വമ്പൻ ആരാധകർ ഉള്ള ഇരുവരും 2016 ൽ ആണ് വിവാഹം കഴിക്കുന്നത്. സല്ലാപത്തിൽ തന്റെ നായികയായി എത്തിയ മഞ്ജു വാര്യരുമായി പ്രണയത്തിൽ ആയ ദിലീപ് 1998ൽ ആയിരുന്നു മഞ്ജുവിനെ വിവാഹം കഴിക്കുന്നത്.
തുടർന്ന് നീണ്ട 17 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2015ൽ വിവാഹ മോചിതർ ആകുക ആയിരുന്നു. തുടർന്നാണ് കാവ്യാ ദിലീപിന്റെ ജീവിതത്തിലേക്ക് വരുന്നത്. അതുപോലെ തന്നെ ആണ് കാവ്യയുടെയും വിവാഹം. നിഷാൽ ചന്ദ്ര ആയിരുന്നു കാവ്യയുടെ ആദ്യ ഭർത്താവ്. ഇരുവരും വെറും നാല് മാസങ്ങൾ മാത്രമാണ് ഒന്നിച്ചു ജീവിച്ചത്. എന്നാൽ 2009ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ 2011ൽ നിയമപരമായി വേർപിരിഞ്ഞു.
ദിലീപ് മഞ്ജുവുമായി വിവാഹം വേർപിരിഞ്ഞ കാരണങ്ങൾ ഇന്നും ആർക്കും അറിയില്ല എങ്കിൽ കൂടിയും 2016 നവംബർ 25നു കാവ്യയും ദിലീപും ആയുള്ള വിവാഹം നടക്കുക ആയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യാ ദിലീപിന്റ നായികയായി എത്തുന്നത്. തുടർന്ന് ഇരുപതോളം ചിത്രത്തിൽ ആണ് ഇരുവരും നായികാനായകന്മാർ ആയി എത്തിയത്. ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, രാക്ഷസരാജാവ്, മീശ മാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും തുടങ്ങി പിന്നെയും വരെ ഇരുപതോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.
ഇതൊരു റെക്കോർഡ് തന്നെ ആണ്. ഇത്രയും ചിത്രത്തിൽ നായികാനായകന്മാർ ആയ മറ്റൊരു നടനും നടിയും ജീവിതത്തിൽ ഒന്നിച്ചട്ടില്ല. എന്നാൽ മറ്റൊരു മലയാളത്തിലെ സൂപ്പർ താരജോഡികളുടെ റെക്കോർഡ് ആണ് ഇരുവരും ചേർന്ന് തകർത്തത്. ദിലീപ് എന്ന താരം ജനപ്രിയ നായകൻ ആകുന്നത് വരെ മലയാളത്തിലെ ജനപ്രിയ നായകനായിരുന്ന ജയറാമിന്റെ റെക്കോർഡ് ആയിരുന്നു.
മലയാള സിനിമ ലോകത്തിലെ മാതൃക താരദമ്പതികളായി തുടരുന്ന ജയറാം പാർവതി എന്നിവർ പതിനഞ്ചോളം ചിത്രങ്ങളിൽ ആണ് ഒന്നിച്ചു അഭിനയിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇവരുവരുടെയും വിവാഹവും. 1992ൽ ആയിരുന്നു പാർവതിയെ ജയറാം വിവാഹം കഴിക്കുന്നത്.
വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ കൂടി 1986ൽ ആയിരുന്നു പാർവതി അഭിനയ ലോകത്തേക്ക് എത്തുന്നത്. അപരൻ, കുറുപ്പിന്റെ കണക്ക് പുസ്തകം, വചനം, മാലയോഗം, പ്രാദേശിക വാർത്തകൾ, തലയണമന്ത്രം, പാവക്കൂത്തു തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ച ശേഷം ആയിരുന്നു വിവാഹം.
മിമിക്രിയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയവർ ആണ് ദിലീപും അതുപോലെ തന്നെ ജയറാമും. ജയറാം നായകനായി എത്തിയ ആദ്യ ചിത്രം അപരനിലും നായിക പാർവതി ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…