മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ ആണ് ജനപ്രിയ നായകൻ ദിലീപും അതുപോലെ തന്നെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും. മലയാളത്തിൽ ഇന്നും തിളങ്ങി നിൽക്കുന്ന ഇരുവരും ഒരുകാലത്തിൽ ഭാര്യയും ഭർത്താവും ആയിരുന്നു.
പതിനഞ്ചു വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം ഔദ്യോഗികമായി ഇരുവരും അവസാനിപ്പിക്കുകയും ദിലീപ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകൾ മീനാക്ഷി ദിലീപിനൊപ്പമാണ് നിൽക്കുന്നതും.
എന്നാൽ ഇരുവരും നീണ്ട വർഷങ്ങൾ നിന്ന വിവാഹ ജീവിതം എന്തുകൊണ്ട് അവസാനിച്ചു എന്നുള്ളത് ആർക്കും അറിയില്ല എന്നുള്ളത് തന്നെയാണ് സത്യം. എന്നാൽ ഗോസ്സിപ് കോളങ്ങളിൽ തന്നെ നിരവധി വാർത്തകൾ വരുന്നുണ്ട് എങ്കിൽ കൂടിയും ഇരുവരും അതൊന്നും അത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നുള്ളതാണ് സത്യം.
ഇപ്പോൾ ദിലീപ് അഭിമുഖത്തിൽ മകളെ കുറിച്ചും മുൻ ഭാര്യയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. എന്തൊക്കെ ആയാലും മഞ്ജു സന്തോഷത്തോടെ ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ…
പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്ന്. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്.
ആ മാന്യത ഞാൻ കാണിക്കണം. ഇതായിരുന്നു അന്ന് വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ച നികേഷ് കുമാറിന് ഒരിക്കൽ ദിലീപ് നൽകിയ മറുപടി. ദിലീപ് ആ പറഞ്ഞതിൽ വളരെ സത്യമുണ്ട്. കാരണം മറ്റു ദമ്പതികളെ പോലെ അവർ പരസ്പരം ചെളിവാരി എറിഞ്ഞ ആളുകൾ ആയിരുന്നില്ല.
ഒരു മീഡിയക്ക് മുമ്പിലും മഞ്ജു ദിലീപിനെ കുറിച്ചോ അല്ലെങ്കിൽ ദിലീപ് തിരിച്ചോ ഒരു തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല മാത്രവുമല്ല മഞ്ജു തന്റെ നല്ല സുഹൃത്തായിരുന്നു എന്നാണ് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുള്ളതും.
എന്റെ ജോലി എന്ന് പറയുന്നത് ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ് ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.
പിന്നെ ഗോസിപ്പുകൾക്ക് പോലും താൻ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. കൊച്ചു കുട്ടിയായ മഹാ ലക്ഷ്മിയും രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്.
മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം. രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…