മലയാളത്തിൽ എന്നും ഓർമയിൽ നിൽക്കുന്ന ഇമോഷണൽ ഡ്രാമയാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തിയത്. തിലകൻ , കവിയൂർ പൊന്നമ്മ , കീരിക്കാടൻ ജോസ് , മണിയൻപിള്ള രാജു , മുരളി , കൊച്ചിൻ ഹനീഫ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയത് പാർവതി ആയിരുന്നു.
മലയാളത്തിൽ എന്നും മനസ്സിൽ നിക്കുന്ന ചിത്രത്തിന് ചെങ്കോൽ എന്നൊരു രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പിന്നീട് ഈ ചിത്രത്തെ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. കൂടാതെ അജിത് നയാകാനായി കിരീടം തമിഴിലും എത്തിയിരുന്നു. യഥാർത്ഥ കഥയിൽ നിന്നും ആശയം ഉൾക്കൊണ്ട് ആയിരുന്നു ലോഹിതദാസ് കിരീടം എഴുതിയത്.
സിബി മലയിൽ ലോഹിത ദാസ് കൂട്ടുകെട്ടിൽ 1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. നിർമ്മാണം മാത്രമല്ല ആ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ആ നാളുകളിൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടത്തിൽ മോഹൻലാലും പര്വതിയുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
കണ്ണീർ പ്പൂവിന്റെ കവിളിൽ തലോടി എന്ന ഗാന രംഗത്തിൽ പാർവതിക്ക് ഒപ്പം അഭിനയിക്കാൻ ആദ്യം സംവിധായകൻ പരിഗണിച്ചത് ദിനേശ് പണിക്കരെയായിരുന്നു. എന്നാൽ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞു. കിരീടത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്.
പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാൽ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തിൽ അഭിനയിക്കാൻ അവർ സമ്മതിച്ചില്ല. സ്വന്തം സിനിമയിൽ പോലും അഭിനയിക്കാനുള്ള ധൈര്യം താൻ കാണിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും ദിനേശ് തുറന്നു പറയുന്നു.
അഭിനയിക്കാൻ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തിൽ പാർവതിയുടെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാൽ ആ രംഗത്ത് അഭിനയിക്കാൻ വേറെ താരത്തെ കൊണ്ടു വരികയായിരുന്നു. പണിക്കർ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…