മലയാള സിനിമയുടെ തലവര മാറ്റിയെഴുതുന്നതിൽ തുടക്കം കുറിച്ച ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കോമ്പിനേഷനിൽ എത്തിയ ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് അമ്പത് കൂടിയായിരുന്നു.
മലയാളത്തിൽ അന്നുവരെയുള്ള കളക്ഷൻ റെക്കോർഡ് എല്ലാം മറികടന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീന ആയിരുന്നു. കലാഭവൻ ഷാജോൺ, ആശാ ശരത് എന്നിവർക്ക് കരിയറിൽ വഴിതിവ് ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ദൃശ്യം. എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
നായിക ആയി എത്തിയ മീനയുടെ കഥാപാത്രം കുടുംബിനി ആയിരുന്നു എന്നും അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന് അത്രക്കും മേക്കപ്പ് ആവശ്യമില്ല പറഞ്ഞിരുന്നു എന്നാൽ മീന അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നും അതുപോലെ ഒരു സീൻ ചെയ്യാൻ എന്ന് സമ്മതിച്ചത് പിന്നീട് കഴിയില്ല എന്നും പറഞ്ഞതിനെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ്. ഈ സംഭവത്തിൽ പുള്ളിക്കാരിയെ ഞാൻ കുറ്റം പറയുകയല്ല. അവരുടെ കുഴപ്പവുമല്ല.
ഞാൻ ഇത് പറഞ്ഞിട്ട് അവർക്ക് മനസിലായില്ല. പിന്നെ ഒരാളെ അൺ കോൺഫെർട്ടബിൾ ആക്കി എനിക്ക് പോകാൻ കഴിയില്ല. ഒരു ആർട്ടിസ്റ്റുമായി വഴക്ക് ഉണ്ടാക്കാൻ എനിക്ക് കഴിയില്ല, കാരണം ഇവരൊക്കെ പെർഫോം ചെയ്യേണ്ട ആളുകൾ ആണ്. നിങ്ങൾ ഇപ്പോൾ കണ്ടതിനേക്കാൾ കൂടുതൽ ആയിരുന്നു മീനയുടെ മേക്കപ്പ്. എന്നാൽ അത് കുറച്ചാണ്.
കുറ്റം പറഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഞാനും ലാൽ സാറും മാക്സിമം പറഞ്ഞു. കുറെയൊക്കെ കുറച്ചു, പിന്നെ അതങ്ങുപോട്ടെ എന്ന് വെച്ചു. പലരും എന്നോട് ചോദിച്ചു, അന്ന് ലാൽ സാറിന്റെ കൂടെ ഒരു പടം വർക്ക് ചെയ്യുന്നു. ഇന്നാണെങ്കിൽ പറഞ്ഞേനെ.. പറയാൻ തുടങ്ങി.
അന്ന് ലാൽ സാറിന്റെ മുന്നിൽ വെച്ച് പറയാൻ എനിക്ക് വൈമുഖ്യം ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. പിന്നെ അവർ സമ്മതിച്ചില്ല എങ്കിൽ ഷൂട്ടിങ് നടന്നില്ല എങ്കിൽ എന്താകും എന്നുള്ളത് ഒക്കെ ആയിരുന്നു ഞാൻ ചിന്തിച്ചത്. എന്നാൽ ശെരിക്കും അങ്ങനെ ചിന്തിക്കേണ്ട ആവശ്യമൊന്നുമില്ല.
എന്നാൽ ഞാൻ ഒരാളെ പ്രത്യേകിച്ചും ആർട്ടിസ്റ്റിനെ അൺ കംഫോര്ട്ടബിൾ ആകാതിരിക്കാൻ നോക്കും. കാരണം അവർ അഭിനയിക്കേണ്ടതല്ലേ.. മൈ ബോസ് സമയത്തിൽ മമ്തയെ പോയി കണ്ടു കഥ പറഞ്ഞപ്പോൾ സ്വിം സ്യൂട്ട് ഇടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, എന്നാൽ അത് മോശം ആംഗിളിൽ അല്ല ചിത്രീകരിക്കുന്നതും എന്നും പറഞ്ഞിരുന്നു. പുള്ളിക്കാരി ഒകെ പറഞ്ഞു.
ദൃശ്യത്തിന്റെ കഥ മീനയോടു പറയുമ്പോൾ അതിൽ ഒരു ക്‌ളീവേജ് ഷോട്ട് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ലൊക്കേഷനിൽ അവസാന നിമിഷം പുള്ളിക്കാരി പറഞ്ഞു പറ്റില്ല എന്ന്. പിന്നെ അട്ജെസ്റ്റ്മെന്റിൽ പിന്നൊക്കെ കുത്തി ആ ഷോട്ട് എടുത്തത്. ദി ഫോർത്തിനു നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…