മലയാളത്തിലെ ടെക്‌നോളജി അനുസരിച്ച് മികച്ച ചിത്രങ്ങൾ ചെയ്ത സംവിധായകൻ ആയിരുന്നു വിനയൻ. എന്നാൽ നടൻ ദിലീപിന്റെ വിഷയത്തിൽ തീരുമാനങ്ങൾ എടുത്തതോടെ മലയാളം സിനിമയിൽ നിന്നും വിലക്ക് ലഭിച്ച സംവിധായകൻ പിന്നീട് നിയമ പോരാട്ടങ്ങളിൽ കൂടി ആയിരുന്നു തന്നിലെ സത്യങ്ങളും അതിന്റെ വിജയവും നേടിയെടുത്തത്.
ഇപ്പോൾ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കുന്ന സംവിധാനം മികവ് ആയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ കൂടി വിനയൻ നേടിയെടുത്തത്. സിജു വിൽസൺ എന്ന താരത്തിന് വമ്പൻ തിരിച്ചുവരവ് തന്നെ ഒരുക്കിയിരിക്കുകയാണ് വിനയൻ. എന്നാൽ ജീവിതത്തിൽ വമ്പൻ പ്രതിസന്ധികൾ നേരിട്ട ആൾ കൂടിയാണ് വിനയൻ.
പത്ത് വർഷമായിരുന്നു വിനയനെ മലയാള സിനിമയിൽ വിലക്ക് കൊടുത്തിരുന്നത്. സംവിധായകൻ തുളസീ ദാസിന്റെ ചിത്രത്തിൽ ദിലീപ് എഗ്രിമെന്റ് ചെയ്യുകയും മുൻകൂറായി പ്രതിഫലം വാങ്ങിയതിന് ശേഷം ചിത്രത്തിൽ നിന്നും പിന്മാറുക ആയിരുന്നു. എന്നാൽ വിനയൻ ഈ വിഷയത്തിൽ ഇടപെട്ടതോടെ അന്നത്തെ ശക്തനായ ദിലീപ് വിനയനെ ഒതുക്കുക ആയിരുന്നു.
എന്നാൽ സഹായിച്ച ആളുകളിൽ പലരും തന്നെ തിരിഞ്ഞു കുത്തുകയായിരുന്നു എന്ന് വിനയൻ പറയുന്നു. അതിൽ പ്രധാനിയാണ് പൃഥ്വിരാജ് എന്നാണ് വിനയൻ പറയുന്നത്. പൃഥ്വിരാജ് എന്ന നടനെ മലയാള സിനിമയിൽ നിന്നും വിലക്കേർപ്പെടുത്തിയപ്പോൾ ആ നടനെ കൂടുതലും പിന്തുണച്ചത് താൻ ആയിരുന്നു. അയാൾക്ക് വിലക്കുള്ളപ്പോൾ ആയിരുന്നു താൻ അത്ഭുതദ്വീപ് എന്ന ചിത്രം ചെയ്യുന്നത്.
അത് വലിയ വിജയമായി മാറി. എന്നാൽ തനിക്ക് പിന്നീട് വിലക്ക് വന്നപ്പോൾ പരസ്യമായി ഒന്ന് പിന്തുണക്കാൻ പോലും പൃഥ്വിരാജ് വന്നില്ല. അവരൊക്കെ ഇന്ന് വലിയ ആളുകൾ ആണ്. കോടികൾ വരുമാനം ഉണ്ട്. അത്തരത്തിൽ ഉള്ള ആളുകളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല.
സാമുമായുള്ള ബന്ധം തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ; കണ്ണുകൾ നിറഞ്ഞ് സാനിയ ഇയ്യപ്പൻ..!!
മാനുഷിക പരിഗണന എന്ന വാക്ക് സിനിമ മേഖലയിൽ ഉള്ള ആളുകളുടെ നിഘണ്ടുവിൽ പോലുമില്ല. എന്നാൽ തന്റെ മോശം അവസ്ഥയിൽ ആരും സഹായിക്കാത്തതിൽ തനിക്ക് പരാതിയോ പരിഭവമോ ഒന്നുമില്ല എന്നും മണി മാത്രമായിരുന്നു തന്റെ അവസ്ഥയിൽ വിഷമിച്ച ഒരു നടനെന്നും അയാൾ ശുദ്ധനായ ഒരു മനുഷ്യൻ ആയിരുന്നു.
തന്റെ അവസ്ഥ കണ്ടു പൊട്ടിക്കരയുക വരെ ചെയ്തിട്ടുണ്ട്. തന്നെ സഹായിക്കാമെന്ന് മണി പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിൽ കൂടിയും താനായി നിരസിക്കുക ആയിരുന്നു എന്നും വിനയൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…