അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കാവേരി. തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ നടി ശ്രദ്ധ നേടിയത്. എന്നാൽ തനിക്ക് ലഭിച്ച നിരവധി അവസരങ്ങൾ ദിവ്യ ഉണ്ണിയും കാവ്യ മാധവനും തട്ടിയെടുത്തു എന്ന് കാവേരി പറയുന്നു.
മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാന്‍സ് വരെ നല്‍കിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു.
ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയ ചിത്രമായിരുന്നു കഥാനായകൻ. ആ ചിത്രത്തിൽ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നു, ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് അഡ്വാൻസ് തുകയും തന്നിരുന്നു എന്നാൽ അഭിനയിക്കാൻ എത്തിയപ്പോൾ ആ വേഷത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു. അന്ന് താൻ ഏറെ കരഞ്ഞു എന്നും കാവേരി പറയുന്നു.
തുടർന്ന്, കൂടാതെ മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്.
പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…