മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. പ്രേക്ഷകർ സിനിമയിൽ നിന്നും ഉൾവലിഞ്ഞ കാലത്ത് വീണ്ടും സിനിമ എന്ന വികാരത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമായിരുന്നു ദൃശ്യം.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായി ദൃശ്യം മാറിയപ്പോൾ, മോഹൻലാൽ എന്ന നടന്റെ സ്റ്റാർഡം ഉപയോഗിക്കാതെ എത്തിയ ചിത്രം കൂടി ആയിരുന്നു ദൃശ്യം, സസ്പെന്സിന് വലിയ പ്രാധാന്യം ഉള്ള ഫാമിലി ചിത്രമായിരുന്നു ദൃശ്യം.
എന്നാൽ, ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് അണിയറ പ്രവർത്തകർക്ക് തന്നെ ആശയ കുഴപ്പം ഉണ്ടായിരുന്നു എന്നും മാറ്റണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. നെഗേറ്റിവ് ഷെഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായി നായക നടന്മാർ തന്നെ മുന്നോട്ട് വരുന്നതിൽ സന്തോഷം ഉണ്ടന്ന് ജീത്തു ജോസഫ് പറയുന്നു.
ഇത്തരത്തിൽ ഉള്ള പ്രവണതകൾ എഴുത്തുകാരന് വലിയ പ്രചോദനം ആണ് നൽകുന്നത് എന്നാണ് ജീത്തു ജോസഫ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതിന് ഉദാഹരണമായി പറഞ്ഞത് ദൃശ്യം ചിത്രത്തിലെ സംഭവങ്ങളും,
ദൃശ്യം സിനിമയില്‍ ലാലേട്ടന്റെ കഥാപാത്രം തിരിച്ചടിക്കാതെ പിന്മാറുന്ന രംഗം അണിയറയില്‍ പലരിലും അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, അന്ന് ലാലേട്ടനാണ് പറഞ്ഞത് ആ രംഗങ്ങള്‍ അങ്ങിനെ തന്നെ മതിയെന്ന്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ വിലയിരുത്തുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍, കാണുന്നത് സിനിമയാണെന്ന ബോധം അവര്‍ക്കുണ്ട്. അത് മനസിലാക്കി മുന്നേറുന്ന നടന്മാർക്ക് ആണ് ഉയർച്ച എന്നും ജീത്തു ജോസഫ് പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…