മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും എല്ലാം ചിത്രങ്ങൾ ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ മലയാളി നടനാണ് ദുൽഖർ. ഇപ്പോൾ ഓൺലൈൻ പ്ലേറ്റ് ഫോം ആയ നെറ്റ് ഫ്ലിക്സിന് വേണ്ടിയുള്ള സീരിസ് പൂർത്തിയാക്കിയിരിക്കുകയാണ് താരം.
ഈ സീരിസിന് ശേഷം ദുൽഖർ അഭിനയിക്കാൻ പോകുന്നത് ഒരു തെലുങ്ക് ചിത്രത്തിൽ ആയിരിക്കും. ഇതിനു ശേഷം ആയിരിക്കും ദുൽഹർ വീണ്ടും ഒരു മലയാളം ചിത്രത്തിന്റെ ഭാഗമായി എത്തുക. കുറുപ്പ് ആണ് ദുൽഖർ നായകനായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം.
വമ്പൻ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ ശേഷം തമിഴ് റൊമാന്റിക്ക് കോമഡി ചിത്രം ഹി സിനാമിക എത്തി എങ്കിൽ കൂടിയും കേരളത്തിൽ ചിത്രം ദയനീയ പരാജയം ആയിരുന്നു. സൗബിൻ താഹിർ ഒരുക്കുന്ന ഒത്തിരി കടകം, അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങൾ ആണ് ദുൽഖർ ഇനി മലയാളത്തിൽ അഭിനയിയ്ക്കാൻ പോകുന്നത്.
ഇപ്പോൾ ഹി സിനാമിക എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ദുൽഖറിനോട് ചോദിച്ച ചോദ്യവും അതിനു നൽകിയ ഉത്തരവും ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിനോട് എന്തെങ്കിലും ചോദിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ചോദിക്കുക എന്നാണ് അവതാരക ചോദിച്ചത്. ദുൽഖർ സൽമാൻ നൽകിയ മറുപടി ഇങ്ങനെ..
അദ്ദേഹത്തിന്റെ ഈ ആകർഷണീയതയും അതുപോലെ അനായാസമായ അഭിനയവും എങ്ങനെ വരുന്നു എന്നുള്ളതാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം എന്തൊക്കെ ചെയ്താലും അതിൽ ഒരു ആകർഷണീയത ഉണ്ടെന്നും അത് അദ്ദേഹത്തിന് മാത്രം ഉള്ളതാണ് എന്നും ദുൽഖർ സൽമാൻ പറയുന്നു.
അതുപോലെ വളരെ അനായാസമായി നമ്മൾ ശ്വസനം നടത്തുന്നതുപോലെ ആണ് അദ്ദേഹം അഭിനയിക്കുന്നത്. ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്നുള്ളതും ഉത്തരമില്ലാത്ത ചോദ്യം ആണെന്ന് ദുൽഖർ പറയുമ്പോൾ അഭിമുഖത്തിൽ ഒപ്പം ഉണ്ടായിരുന്ന അഥിതി റാവുവും മോഹൻലാലിനെ കുറിച്ച് വാചാലനായി.
മോഹൻലാൽ സാർ അഭിനയിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തിനെ ഒരു നടനായി കാണാൻ സാധിക്കില്ല എന്നും ആ കഥാപാത്രം ഏതാണോ അത് നമ്മുടെ മുന്നിൽ ജീവിക്കുന്നതിന് പോലെയും ശ്വസിക്കുന്നത് പോലെയും ആണ് നമുക്ക് തോന്നുന്നതെന്ന് അതിഥി പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…