തിരുടി എന്ന തമിഴ് ചിത്രത്തിൽ കൂടി 2006 ൽ ആയിരുന്നു ധന്യ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. നന്മ എന്ന ചിത്രത്തിൽ കൂടി ആണ് മലയാളത്തിൽ എത്തിയത് എങ്കിൽ കൂടിയും ശ്രദ്ധ നേടിയത് തലപ്പാവിലെ അഭിനയത്തിലൂടെ ആയിരുന്നു. ആദ്യ കാലത്തിൽ അഭിനയത്തിൽ എത്തുന്നതിന് മുന്നേ താരം മോഡലിങ്ങിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രികരിച്ചു ഇരുന്നത്. താരം നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2016 ഡിസംബറിൽ ഒരു തട്ടിപ്പ് കേസും ആയി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാപോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. അന്ന് അത് വലിയ വാർത്ത ആയിരുന്നു. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. തലപ്പാവ് വൈരം റെഡ് ചില്ലിസ് നായകൻ കോളേജ് ഡേയ്‌സ് പ്രണയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.
കൈരളി ടി.വിയിൽ സംപ്രേക്ഷണം ചെയ്ത താരോത്സവം എന്ന പരിപാടിയിൽ വിജയിയായ ജോൺ ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ആറ് വയസു ള്ള ഒരു മകൻ കൂടി ഉണ്ട്. ജീവിതത്തിൽ ഉണ്ടായ വിവാദം താരത്തിനെ വല്ലാതെ രീതിയിൽ ബാധിച്ചിരുന്നു. അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..
അവർക്ക് കൺസ്ട്രക്ഷൻ ബിസിനസ്സ് ഒക്കെ ഉണ്ടായിരുന്നു. 10 കൊല്ലം വളരെ നന്നായിട്ടാണ് അതുപോയത് ഇടയ്ക്ക് ചില താളപ്പിഴകൾ ഉണ്ടായി. സാമ്പത്തികമായി ഒരുപാട് കടത്തിലായി ഞങ്ങൾ. അത് ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു. വരുമാനം എല്ലാം നിലച്ചിരുന്ന സമയത്താണ് ഞങ്ങൾക്ക് രണ്ട് പേർക്കും സീരിയലിൽ നിന്ന് ക്ഷണം ഉണ്ടായത്. എനിക്ക് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ പ്രധാനവേഷം ചെയ്യാനായിരുന്നു.
ജോണിന് മഴവിൽ മനോരമയിലെ അനുരാഗം എന്ന സീരിയലിൽ നിന്നും ക്ഷണം ലഭിച്ചു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറിയ ശേഷം ഇവിടെ ഒരു കൊച്ചു വീട് വെക്കണം എന്നതാണ് ഇപ്പോഴത്തെ സ്വപനം. ധന്യ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…