മധു മുട്ടം എഴുതിയ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്തു മോഹൻലാൽ സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്. സ്വർഗ്ഗ ചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ചാത്തനേറ് എന്ന സംഭവത്തെ ആസ്പദമാക്കി ആണ് സിനിമ എഴുതാൻ തുടങ്ങുന്നത്.
മൂന്നു വർഷത്തെ ശ്രമത്തിന് ഒടുവിൽ ആണ് മണിച്ചിത്രത്താഴ് തിരക്കഥ പൂർത്തിയായത് എന്നാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നത്. അവാർഡുകൾ വാരിക്കൂട്ടിയ സിനിമ എന്നാൽ വമ്പൻ ഷൂട്ടിംഗ് പ്രതിസന്ധി തരണം ചെയ്തു എത്തിയ സിനിമ കൂടി ആയിരുന്നു.
1993 ൽ പുറത്തിറങ്ങിയ സിനിമ ജനപ്രിയ സിനിമക്ക് ഉള്ള ദേശിയ സംസ്ഥാന അവാർഡുകൾ നേടി. ഗംഗ എന്ന കേന്ദ്ര കഥാപാത്രം ചെയ്ത ശോഭനക്ക് മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിക്കൊടുത്തു. സംസ്ഥാന അവാർഡും ശോഭനക്ക് തന്നെ ആയിരുന്നു.
എന്നാൽ ഈ സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോൾ വലിയ പ്രതിഷേധം ഉണ്ടായി. പത്മനാഭപുരം കൊട്ടാരത്തിൽ ആണ് സിനിമ ഷൂട്ടിംഗ് തീരുമാനിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങി മോഹൻലാലിന്റേയും ശോഭനയുടെയും ഡേറ്റ് കിട്ടിയ അതെ ദിവസം രാഷ്ട്രീയ പ്രവർത്തകർ സിനിമക്ക് നേരെ തിരിഞ്ഞു.
തുടർന്ന് കൊട്ടാരം പുരാവസ്തു ആയതുകൊണ്ട് ഷൂട്ടിംഗ് കൊടുക്കണ്ടായെന്ന് നിയമസഭയിൽ പ്രമേയം പാസാക്കി. കൊട്ടാരം കിട്ടിയാൽ മാത്രമേ ഷൂട്ടിംഗ് ചെയ്യാൻ കഴിയുക ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ ക്ലൈമാക്സ് അടക്കം ഷൂട്ട് ചെയ്യേണ്ടി ഇരുന്നത് പത്മനാഭപുരം കൊട്ടാരത്തിൽ.
എന്ത് ചെയ്യണമെന്ന് എന്ന് ഉള്ളത് ചിന്തയിൽ നിന്നും ആണ് വ്യത്യസ്ത യൂണിറ്റുകൾ ആയി നാല് ക്യാമറകൾ വെച്ച് ഷൂട്ട് ചെയ്യാം എന്നുള്ളത്. അപ്പോൾ തന്നെ ഫാസിൽ പ്രിയദർശൻ , സിദ്ദിഖ് ലാൽ , സിബി മലയിലിനെയും വിളിച്ചു വരുത്തി. ഒരേ സമയം നാല് ഷൂട്ടുകൾ നടത്താൻ തീരുമാനിച്ചു.
അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ ടി എം ജേക്കബിനെയും മുഖ്യമന്ത്രി കരുണാകരനെയും കണ്ട് മുപ്പത് ദിവസത്തെ ഡേറ്റ് വാങ്ങുന്നു. അങ്ങനെ നാല് യൂണിറ്റുകൾ ആയി ഷൂട്ടിംഗ് തുടങ്ങി. രാവിലെ ഫാസിൽ നാലുപേർക്കും സ്ക്രിപ്റ്റ് വീതിച്ചു നൽകും.
സിദ്ധിഖ് , ലാൽ , പ്രിയദർശൻ , സിബി മലയിൽ എന്നിവർ ഓരോ യൂണിറ്റിനൊപ്പം ജോയിൻ ചെയ്തു. ഓരോ സംവിധായകർക്കും നാല് അസിസ്റ്റന്റ് മാരെയും കൊടുത്തു. ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം മുക്കാൽ ഭഗത്തോളം ഷൂട്ടിംഗ് പൂർത്തി ആയപ്പോൾ കൊടിയുമായി ആളുകൾ വീണ്ടും എത്തി.
എടുക്കാൻ ഉള്ള പാസ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞിട്ടും ഷൂട്ടിങ് മുടക്കി. ഷൂട്ടിംഗ് നിന്നു. തുടർന്ന് ബാക്കി ഷൂട്ടിംഗ് തൃപ്പൂണിത്തുറ ഹിൽ പാലസിൽ നടത്തി. പതിനഞ്ച് ദിവസം ഷൂട്ടിംഗ് അവിടെ നടത്തി. എന്നാൽ ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരണം എന്തായാലും പത്ഭനാഭപുരം കൊട്ടാരത്തിൽ തന്നെ ഷൂട്ട് ചെയ്യണം.
ഏഴ് ദിവസം വേണം ക്ലൈമാക്സ് ചെയ്യാൻ. അവിടെ കൽ മണ്ഡപത്തിൽ ആണ് ശോഭന ഡാൻസ് കളിക്കേണ്ടത്. പത്മനാഭപുരം അല്ലാതെ മറ്റൊരു ലൊക്കേഷനും ഷൂട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ.
ഒടുവിൽ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടീ എം ജേക്കബിന്‍റെ നിർദ്ദേശം അനുസരിച്ച് അവിടെയുള്ള ലോക്കലായ ആളുകളെ കണ്ട് ചർച്ച നടത്തി. രാഷ്ട്രീയ നേതാക്കളെ കണ്ട് കാര്യം വിശദീകരിച്ചതോടെ അവർ സമ്മതിച്ചു. അങ്ങനെയാണ് ആ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചതെന്ന് അപ്പച്ചൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…