മലയാളത്തിൽ എക്കാലത്തെയും മികച്ച ഹാസ്യ ചിത്രങ്ങളുടെ സംവിധായകരുടെ കൂട്ടത്തിൽ മുൻനിരയിൽ ഉള്ള സംവിധായകനാണ് സിദ്ധിഖ്. മലയാളത്തിൽ സിദ്ധിഖ് ലാൽ കോമ്പിനേഷനിൽ ആയിരുന്നു എത്തിയത് എങ്കിൽ തുടർന്ന് ഹിറ്റ്ലർ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സിദ്ധിഖ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. തുടർന്ന് മലയാളം കടന്ന് തമിഴിലും അതുപോലെ ഹിന്ദിയിലും വലിയ വിജയങ്ങൾ ഉണ്ടക്കാൻ സിദ്ധിഖിന് കഴിഞ്ഞു.
സിദ്ധിഖ് സ്വാതന്ത്ര സംവിധായകനായ ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ഇപ്പോഴിതാ സഫാരി ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഹിറ്റ്‌ലർ ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു സംഭവം നടക്കുന്നത്.
മിമിക്രിയിൽ കൂടി ആയിരുന്നു സിദ്ദിഖ് സിനിമ ലോകത്തേക്ക് എത്തുന്നത്. ഹിറ്റ്ലർ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തിൽ ആയിരുന്നു സിദ്ദിഖ് ഗൾഫിൽ ചെയ്യാൻ ഉള്ള ഒരു ഷോയിൽ മമ്മൂട്ടി ആയി ഫൈനലൈസ് ചെയ്യുന്നത്. ഹിറ്റ്ലർ ചിത്രത്തിൽ നടൻ ശ്രീരാമനും പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുള്ള ആൾ ആയിരുന്നു ശ്രീരാമൻ.
ഷോക്ക് പോകുന്ന ആളുകളുടെ ലിസ്റ്റ് കൊടുത്തപ്പോൾ ശ്രീരാമന്റെ പേരും മമ്മൂട്ടി കൊടുത്തിരുന്നു. ശ്രീരാമൻ ആണെങ്കിൽ ആദ്യമായി ആയിരുന്നു അത്തരത്തിൽ ഒരു ഷോയുടെ ഭാഗമായി മാറുന്നത്. ഷോയിൽ പങ്കെടുക്കാൻ പോകുന്നതിൽ ഉള്ള സന്തോഷം അടക്കം അദ്ദേഹം തന്നോട് പ്രകടിപ്പിച്ചിരുന്നു എന്ന് സിദ്ധിഖ് പറയുന്നു.
ഇതിന്റെ ഇടയിൽ ഷോയുടെ ഒരു ട്രൈലെർ ഉണ്ടാക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അതിന്റെ മ്യൂസിക്ക് ചെയ്യാൻ ഏൽപ്പിച്ചത് വിദ്യാസാഗറിനെ ആയിരുന്നു. അദ്ദേഹം വെസ്റ്റേൺ സ്റ്റൈലിൽ ആയിരുന്നു മ്യൂസിക് ചെയ്തത്. പക്ഷെ ഷോ നടത്താൻ ഇരുന്നത് നടൻ സ്റ്റൈലിൽ ആയിരുന്നു. തുടർന്ന് വിഷ്വലും മ്യൂസിക്കും തമ്മിൽ ചേരുന്നില്ല എന്ന് ഞങ്ങൾ മമ്മൂക്കയോട് ചെന്ന് പറഞ്ഞു.
ആ കാര്യം അറിഞ്ഞപ്പോൾ മമ്മൂക്ക ചെറിയ നീരസം ഉണ്ടായി. എന്നാൽ ഈ നടന്ന സംഭവങ്ങൾ ഒന്നും അറിയാതെ അങ്ങോട്ടുവന്ന ശ്രീരാമനെ മമ്മൂക്ക വെസ്റ്റേൺ മ്യൂസിക്ക് കേൾപ്പിച്ചു. ഇത് കേട്ട് കഴിഞ്ഞപ്പോൾ നല്ല മലയാള തനിമയുണ്ടെന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഇത് കേട്ട് മമ്മൂക്ക അല്ലാതെ ബാക്കി എല്ലാവരും ചേർന്ന് ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീരാമൻ വന്നു പറഞ്ഞു മമ്മൂട്ടിയും വിദ്യാസാഗറും ചേർന്ന് തന്റെ ഗൾഫ് ഷോയുടെ ലിസ്റ്റിൽ നിന്നും പേരുവെട്ടിയെന്നു. സിദ്ധിഖ് പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…