മലയാള സിനിമയിൽ ഹാസ്യതാരമായി തിളങ്ങി നിൽക്കുന്ന ആൾ ആണ് ജഗദീഷ്. അഭിനേതാവ് എന്നതിൽ ഉപരിയായി കഥ , സംഭാഷണം , തിരക്കഥ തുടങ്ങിയ എല്ലാം എഴുതാൻ ഉള്ള വൈഭവംകൂടി ഉള്ളയാൾ ആണ് ജഗദീഷ്. ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ സംഭാഷണം രചിയ്ക്കുകയും ചെയ്തു.
ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് ഇപ്പോഴും മിനി സ്ക്രീനിൽ സജീവമാണ്. കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി.
1984 ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ , മുത്താരംകുന്ന് പി.ഒ എന്നീ സിനിമകളിലെ അഭിനയത്തെത്തുടർന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി മാറിയ ജഗദീഷ്.
അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കോമഡി വേഷങ്ങളിലാണ് അധികമായും സിനിമകൾ ചെയ്തിരുന്നത്. വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി മാറ്റി. പി രമയാണ് ജഗദീഷിന്റെ ഭാര്യ. രാമ ഡോക്ടർ ആണ്. രണ്ടു പെണ്മക്കൾ ആണ് ജഗദീഷിന് ഉള്ളത്. രമ്യയും സൗമ്യയും.
താരങ്ങളുടെ മക്കൾ സിനിമയിൽ ലോകത്തിൽ സജീവം ആകുന്ന കാലഘട്ടമാണ് പണ്ടുമുതൽ ഉള്ളത്. എന്നാൽ കൂടിയും ജഗദീഷിന്റെ മക്കൾ സിനിമ ലോകത്തിലെക്ക് എത്തിയില്ല. അതിനുള്ള കാരണം നേരത്തെ ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞിരുന്നു. എന്റെ ഭാര്യ ഡോക്ടർ ആണ്. അമ്മയുടെ പാതയിലേക്ക് ആണ് മക്കൾ രണ്ടുപേരും പോയത്. ഇരുവരും മെഡിക്കൽ ഫീൽഡിലാണ്.
രണ്ടു മക്കളും അമ്മയുടെ പ്രൊഫഷൻ തിരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനം ആണ് ഉള്ളത്. അഭിനയം എനിക്ക് ചെയ്യാൻ കഴിയുന്നത് ആണ്. എനിക്ക് ചെയ്യാൻ കഴിയാത്തതു എന്തോ അത് മറ്റുള്ളവർ ചെയ്യുമ്പോൾ ആണ് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നത്.
പെണ്മക്കൾ രണ്ടുപേരും സിനിമ ഫീൽഡിലേക്ക് വന്നില്ല. മെഡിക്കൽ ഫീൽഡിലാണ്. അതിൽ ഞാൻ സന്തോഷിക്കുകയും അതോടൊപ്പം തന്നെ ബഹുമാനിക്കുകയും ചെയ്യുന്നു. ഭാര്യ ആയിരുന്നു മക്കൾ അതിലേക്ക് കൊണ്ടുപോകാൻ കാരണം ആയത് എന്നും ജഗദീഷ് പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…