വിവാഹം കഴിഞ്ഞു ആദ്യ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ജയസൂര്യ പറയുന്നത്. സ്റ്റേജ് ഷോകളിൽ മിമിക്രി അവതരിപ്പിച്ചു അവിടെ നിന്നും ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ താരമൂല്യമുള്ള താരം ആയി മാറിയ ആൾ ജയസൂര്യ. ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റി ആയി ആണ് ജയസൂര്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.
തുടർന്ന് വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ കൂടി 2002 ൽ നായകനായി ജയസൂര്യ അരങ്ങേറ്റം കുറിച്ചു. നീണ്ട കാലത്തേ പ്രണയത്തിന് ശേഷം ആയിരുന്നു സരിതയെ ജയസൂര്യ വിവാഹം കഴിക്കുന്നത്. വിവാഹ ജീവിതം അടിപൊളി ആയി ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത് എങ്കിൽ കൂടിയും ആദ്യ കാലങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് താരം ആരോഗ്യം മാസികക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
‘കല്യാണം കഴിഞ്ഞിട്ട് 16 വർഷമാകുന്നു ആദ്യ സമയത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എനിക്ക്. ബാച്ചിലർ ആയിരുന്ന സമയത്തുള്ള പോലെ തന്നെയായിരുന്നു ഞാൻ പെരുമാറിയത്. ഭാര്യയുമായി പുറത്തിറങ്ങുമ്പോൾ സുഹൃത്തുക്കളെ കണ്ടാൽ മിനിറ്റുകളോളം അവരുമായി സംസാരിച്ച് നിൽക്കുമ്പോൾ ആയിരിക്കും അവളെ ഓർക്കുക അവൾ അവിടെ പോസ്റ്റ് ആയിരിക്കും അപ്പോഴേക്കും അവളുടെ മുഖം മാറും.
പ്രണയിച്ച സമയത്തുള്ളത് പോലെ തന്നെ വേണം കല്യാണം കഴിഞ്ഞും അവരോട് പെരുമാറേണ്ടത്. ചില ശീലങ്ങൾ മാറാൻ സമയമെടുക്കും ചിലർക്ക് അതിനൊന്നും സമയമില്ല അതുകൊണ്ടാണ് ഡിവോഴ്‌സുകൾ ഉണ്ടാവുന്നത്. അവൾ പറയാതെ തന്നെ അവൾ ചിന്തിക്കുന്ന കാര്യങ്ങൾ എനിക്ക് അറിയാം. അവൾക്കും തിരിച്ച് എന്നെയും അറിയാം..’ ജയസൂര്യ പറഞ്ഞു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…