Top Stories

ആ സീനിൽ എന്ത് റിയാക്ഷൻ ജോർജ്ജുകുട്ടിക്ക് വേണെന്ന് എനിക്ക് അറിയില്ലായിരുന്നു; എന്നാൽ സംഭവിച്ചത്; ജീത്തു ജോസഫ് പറയുന്നു..!!

മലയാള സിനിമയിൽ നിന്നും പ്രേക്ഷകർ അകന്നു പോകുന്നു എന്ന് പറഞ്ഞ കാലത്ത് ആരെയും ഞെട്ടിക്കുന്ന രീതിയിൽ പ്രേക്ഷകർ തീയേറ്ററിലേക്ക് ഒരു പുഴപോലെ ഒഴുകിയെത്തിയ ചിത്രം ആയിരുന്നു ദൃശ്യം. 2013 ൽ ആയിരുന്നു ജീത്തു ജോസഫ് കഥയും തിരക്കഥയും എഴുതി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച മോഹൻലാൽ നായകനായി എത്തിയ ദൃശ്യം തീയറ്ററുകളിൽ എത്തിയത്.

50 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ആദ്യ മലയാള സിനിമ ആയിരുന്നു ദൃശ്യം. ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഒരു കുടുംബ ചിത്രം ആയിരുന്നു ദൃശ്യം. മോഹൻലാലിന്റെ നായിക ആയി എത്തിയ മീന ആയിരുന്നു. ഇപ്പോൾ ചിത്രത്തിൽ ഒരു സീൻ. അതിൽ ലാലേട്ടന്റെ മുഖത്തെ ഭാവങ്ങൾ എങ്ങനെ വരണം എന്ന് പറഞ്ഞു കൊടുക്കാൻ പോലും തനിക്ക് അറിയില്ലായിരുന്നു എന്നും എന്നാൽ ആ സീൻ എന്തായാലും വേണമായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു.

ആ സീനിൽ ഡയലോഗ് പറയുന്നത് നായിക മീൻ ആണെങ്കിൽ കൂടിയും ക്യാമറ ഫോക്കസ് ചെയ്തത് ലാലേട്ടന്റെ മുഖത്തേക്ക് ആയിരുന്നു. എന്നാൽ ലാലേട്ടൻ ആ സീൻ ചെയ്തത് ഇങ്ങനെ ആണെന്ന് ജീത്തു ജോസഫ് പറയുന്നു.

ജോര്ജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷന്സിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ് പൊലീസുകാരുടെ ചോദ്യങ്ങൾക്ക് ഇടയിൽ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട് അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്.

അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയിൽ നിന്ന് പോയെന്നും. എന്നാൽ ജോർജൂട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിന്‍റെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം.

ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പൊ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ’ ജീത്തു പറയുന്നു.

David John

Share
Published by
David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

6 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

6 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago