മലയാളികളുടെ മനസ്സിൽ വേദനയോടെ എന്നും ഓർക്കുന്ന കലാകാരന്മാരിൽ ഒരാൾ ആണ് കലാഭവൻ മണി. കാരണം അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷതമായിരുന്നു സിനിമ ലോകത്തിനും അതുപോലെ തന്നെ ആരാധകർക്കും സിനിമ പ്രേമികൾക്കുമെല്ലാം. മലയാള സിനിമയുടെ കറുത്തമുത്ത് തന്നെ ആയിരുന്നു കലാഭവൻ മണി.
നാടൻപാട്ടുകൾ കൊണ്ട് ജീവിത കഥകൾ തന്നെ പറയുന്ന മണി വേദനകളും ദാരിദ്ര്യത്തിൽ നിന്നും വിജയ കൊടുമുടികൾ കീഴടക്കിയ ആൾ കൂടി ആണ്. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ കൈമെയ് മറന്നു ഇറങ്ങുന്ന ആൾ കൂടി ആയിരുന്നു ചാലക്കുടിയുടെ കറുത്തമുത്ത്. മണിനാദം നിലച്ചിട്ട് വർഷങ്ങൾ ഏറെയൊന്നുമായില്ല. എന്നാൽ കാലം കലാഭവൻ മണിയുടെ കുടുംബത്തിന് അദ്ദേഹം മറ്റുള്ളവർക്ക് നൽകിയ സ്നേഹം തിരിച്ചു നൽകി എല്ലാ എന്ന് വേണം പറയാൻ. മണിയുടെ മരണത്തിൽ നിന്നും ഇന്നും ആ കുടുംബം കരകയറിയിട്ടില്ല.
അവരെ ആരും അന്വേഷിക്കുന്നതുമില്ല. മണിച്ചേട്ടൻ പോയതോടെ ഞങ്ങൾ വീണ്ടും ഏഴാം കൂലികളായി. ഞങ്ങൾക്ക് താങ്ങായും തണലായും നിന്ന മണിചേട്ടൻ പോയതോടെ ഞങ്ങൾ ഇപ്പോൾ ഉണ്ടോ എന്ന് പോലും അന്വേഷിക്കാൻ ആരുമില്ല എന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറയുന്നു. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എന്നും ഒരാൾ ഉണ്ടായിരുന്നു. ആ ആൾ പോയതോടെ ഞങ്ങൾ അനാഥരായി. രാമകൃഷ്ണൻ അത്രമേൽ സ്നേഹിച്ചിരുന്നു ആ ചേട്ടനെ..
തന്നെക്കാൾ പറയുന്നതിനേക്കാൾ കൂടുതൽ രാമകൃഷ്ണൻ എന്നും പറയുന്നത് ചേട്ടനെ കുറിച്ച് ആയിരുന്നു. ചേട്ടന്റെ സ്നേഹത്തെ കുറിച്ച് ആയിരുന്നു. കലാഭവൻ മണിയുടെ രൂപവും ഭാവവും എല്ലാം അതുപോലെ തന്നെ കൊതി വെച്ചിരിക്കുകയാണ് പെട്ടന്ന് നോക്കിയാൽ കലാഭവൻ മണിതന്നെ അല്ലെ എന്ന് തോന്നി പോകും. ഒരു നിമിഷം ജീവിതം വേണ്ട എന്ന് പോലും ചിന്തിച്ചയാൾ കൂടിയാണ് രാമകൃഷ്ണൻ. എന്നാൽ അതിൽ നിന്നും അതിജീവിച്ചു മുന്നേറുകയാണ്. സമൂഹം ദളിതൻ എന്ന അപമാനം തന്നിൽ തന്നപ്പോൾ തളർന്നില്ല.
എന്നാൽ തന്റെ കലയെ അപമാനിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല ചേട്ടന്റെ വിയോഗവിഷമം ഇന്നും മനസ്സിൽ പേറിനടക്കുന്ന ആ പാവത്തിന്. ഒരു നിമിഷം തോന്നിപ്പോയി കാണും ഇനി ജീവിക്കണ്ടേ എന്ന്. ഒരു പക്ഷെ ഇന്ന് കലാഭവൻ മണി ഉണ്ടായിരുന്നു ങ്കിൽ രാമകൃഷ്ണൻ ആ അപമാനം നേരിടേണ്ടി വരില്ലായിരുന്നു. ദൈവം ഞങ്ങളെ ദളിതനാക്കിയപ്പോൾ അതോടൊപ്പം ജീവിക്കാൻ കലാവാസനയും തന്നു. അതുകൊണ്ട് ജീവിക്കാൻ പറഞ്ഞു. പക്ഷെ അതും സമ്മതിക്കില്ല എങ്കിൽ എന്ത് ചെയ്യാൻ. അന്ന് ഞാൻ അവസാനമായി കുറിച്ച വരികൾ ഇങ്ങനെ ആയിരുന്നു..
അയിത്തമുള്ള പറയസമുദായക്കാരനാണ് സാർ. ക്ഷമിക്കണം.. ചിലങ്ക കെട്ടി ജീവിക്കാൻ കഴിയില്ല എങ്കിൽ പിന്നെ എന്തിനാണ് ജീവിതം. മോഹിനിയാട്ടത്തിൽ ബിരുദവും ഡോക്ടറേറ്റും ഒക്കെ ഉണ്ടായിട്ടും അന്ന് രാമകൃഷ്ണന് ഇരുപത് മിനിറ്റ് സർക്കാർ ഓഫീസിൽ നൃത്തം ചെയ്യാൻ കഴിഞ്ഞില്ല. അതും ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ. കലക്ക് വേണ്ടി ഏറെ കഷ്ടതകൾ അനുഭവിച്ചിട്ടുള്ള ആളായിരുന്നു ചേട്ടൻ. ചേട്ടൻ ഒരു വലിയ കലാകാരൻ ആയത് ആരും ഔദാര്യം കാണിച്ചിട്ട് ഒന്നും ആയിരുന്നില്ല. എനിക്ക് നല്ല ഒർമ്മയുള്ള കര്യവുമാണ്.
ചേട്ടനും ഞാനും ഉത്സവ പറമ്പിൽ ചെന്ന് ഭാരവാഹികളോട് യാചിക്കും. ഒരു പത്ത് മിനിറ്റ് തരണം രണ്ടു പാട്ടുകൾ പാടാൻ ഉള്ള അവസരം നൽകണം എന്ന്. ചിലർ തരും ചിലർ ആട്ടിയോടിക്കും തല്ല് കിട്ടിയ സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒരു ഉത്സവത്തിന് നോട്ടീസിൽ പേര് വരണം എന്നുള്ളത് ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഭാഗ്യം കൊട്നു ചേട്ടൻ സിനിമയിൽ എത്തി. വലിയ താരമായി മാറി. എന്നാൽ ഞാൻ ഒരു നർത്തകൻ ആണ്. എന്റെ ഏറ്റവും വലിയ അനുഗ്രഹം മണിയുടെ അനിയൻ എന്നുള്ള മേൽവിലാസം ആണ്.
ആദ്യ കാലങ്ങളിൽ താനും ചേട്ടനെ പോലെ കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിൽ തന്നെ ആയിരുന്നു. കാരണം രാമകൃഷ്ണൻ കോളേജിൽ പോകാൻ തുടങ്ങിയതിന് ശേഷം ആയിരുന്നു കലാഭവൻ മണി മിമിക്രി താരം ആയതും സിനിമയിൽ നിന്നും വരുമാനം ആയതും. അതിരാവിലെ ഓട്ടോ സ്റ്റാൻഡിൽ ചെന്ന് ഓട്ടോ കഴുകും. ഒരു ഓട്ടോ കഴുകുമ്പോൾ 2 രൂപയാണ് കിട്ടിയിരുന്നത്. അതുപോലെ 10 ഓട്ടോ കഴുകും. അതിന് ശേഷം ആണ് കോളേജിൽ പോകുന്നത്. തുടർന്ന് വൈകുന്നേരം ചിട്ടിപൈസ പിരിക്കാൻ പോകും. അവധി ദിവസങ്ങളിൽ കൂലിപ്പണിക്കും പോകും. അതുപോലെ തന്നെ ആയിരുന്നു മണിച്ചേട്ടനും.
ചേട്ടനും ഞാനും കല്യാണ വീടുകളിൽ എച്ചിൽ പിറക്കാൻ പോകുമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ആൾക്കാർ കൊണ്ട് വന്നിടുന്ന ഇലയിൽ നിന്നും പഴവും കറികളും പാത്രത്തിൽ ആക്കി വീട്ടിൽ കൊണ്ട് പോകും അത് ചൂടാക്കി രണ്ടു മൂന്നു ദിവസം കഴിക്കും. അൽപക്കത്തെ സമ്പന്ന വീടുകളിൽ നിന്നും വിശേഷം ഉള്ള ദിവസം അവിടെ നിന്നും ഇഡലിയോ സാമ്പാറോ എന്തെങ്കിലും കൊണ്ട് വന്നു വീടിന്റെ വെളിയിൽ വെക്കും അവരുടെ ഗേറ്റിൽ വെക്കുന്ന സാധനം ഞാനും ചേട്ടനും ചെന്ന് എടുത്തു കൊണ്ട് പോരും. വീടിന്റെ മിറ്റത്ത് പോലും തങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. എന്നും കണ്ണുകൾ നിറയുന്ന ഓർമ്മകൾ ആണ് ഇതെല്ലാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…