മലയാള സിനിമയിലെ ഇതിഹാസ താരം ആണ് മോഹൻലാൽ. മോഹൻലാൽ – പ്രിയദർശൻ കോമ്പിനേഷൻ എന്നും മലയാള സിനിമ ഓർക്കുന്ന ഒന്നാണ്. ഇരുവരും യവ്വന കാലം മുതലേ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സിനിമക്ക് അപ്പുറം കുടുംബ ബന്ധങ്ങളിലും എന്നും അടുപ്പം സൂക്ഷിക്കുന്നവർ. എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ആണ് പ്രിയദർശന്റെ മകളും തെന്നിന്ത്യൻ നടിയുമായ കല്യാണി വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത്.
മോഹൻലാലിന്റെയും അമ്മയുടെയും ആ ചിത്രം കണ്ട ശേഷം ലാൽ അങ്കിളിനെ നേരിൽ കാണുമ്പോൾ ഭയം ആയിരുന്നു എന്നാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
കല്യാണി പ്രിയദർശൻ പറയുന്നത് ഇങ്ങനെ..
‘ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി ഒടുവിൽ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്. അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’. ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു.
തെലുങ്കിൽ കൂടി അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിച്ച കല്യാണി തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ നായിക ആയി ആയിരുന്നു താരം മലയാളത്തിൽ ആദ്യ ചിത്രം ചെയ്യുന്നത്. തുടർന്ന് ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ച താരം തുടർന്ന് പ്രണവ് മോഹൻലാലിന്റെ നായികയായി ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും എത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…