കനി കുസൃതി തെന്നിന്ത്യൻ സിനിമയിലെ ബോൾഡ് ആയ അഭിനയത്രി. അഭിനയത്രിയും അതോടൊപ്പം മോഡലും കൂടിയാണ് കനി കുസൃതി. നാടകത്തിലും സിനിമയിലും സജീവമായ താരം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലെ താരം അഭിനയാത്രി എന്ന നിലയിൽ ശ്രദ്ധ നേടുന്നത്.
2019 ൽ ബിരിയാണി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് നേടിയ താരം സാമൂഹിക പ്രവർത്തക കൂടിയാണ്. സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയൻെയും മകളായി ആണ് കനി കുസൃതി ജനിക്കുന്നത്.
തിരുവനന്തപുരത്ത് ആണ് ജനനം. മലയാള സിനിമയിലെ നിർമാതാക്കൾക്ക് എതിരെ രൂക്ഷമായ വിമർശനം നടത്തിയ ആൾ കൂടി ആണ് കനി. നിർമാതാക്കൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുന്നത് കൊണ്ട് അഭിനയത്തിൽ നിന്നും പിന്മാറുന്നു എന്ന് 2019 ൽ ഫെബ്രുവരിയിൽ കനി പരസ്യമായി വെളിപ്പെടുത്തൽ നടത്തിയത്.
2010 ൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായെത്തിയ കോക്റ്റൈൽ എന്ന ചിത്രത്തിൽ സെ..ക്സ് വർക്കറുടെ വേഷത്തിലാണ് കനി അഭിനയിച്ചത്. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കനി കുസൃതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം തന്നെ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നെ.ക്സ.ലായിറ്റ് ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു.
നത്തോലി ഒരു ചെറിയ മീനല്ല തീകുച്ചിയും പനിത്തുള്ളിയും ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചു. ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ് താരം.
താൻ പാരിസിൽ പഠിക്കുന്ന സമയത്ത് നിരവധി ഓഫറുകൾ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് കനി പറയുന്നത്. അഭിനയം എന്നത് തനിക് തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കൽ ആർട്ട് ഇഷ്ട്ടമുള്ളതുകൊണ്ടാണ് നാടകം എന്ന കലയിലേക്കിറങ്ങിയത് എന്നും താരം പറയുന്നു.
2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും അഭിനയിയ്ക്കാൻ തനിക് തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. പിന്നീട് താൻ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന് വേണ്ടി മാത്രം അത്തരം സിനിമകൾ താൻ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.
സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കൽ താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നെന്നും താരം പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…