മലയാള സിനിമയിലെ ഏറ്റവും സീനിയർ ആയ കലാകാരിയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിൽ ജീവിച്ചിരുന്നതും അല്ലാത്തതും ആയ ഒട്ടുമിക്ക പ്രഗത്ഭ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള താരം ആണ് കവിയൂർ പൊന്നമ്മ.
പ്രേം നസീറിന് സത്യന് ഒപ്പവും അതോടൊപ്പം ഇന്നത്തെ തലമുറയിലെ താരങ്ങൾക്ക് ഒപ്പവും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. അമ്മവേഷങ്ങളിൽ കൂടി തിളങ്ങി താരം ഇപ്പോൾ മമ്മൂട്ടിയുടെ സുപ്പർഹിറ്റ് ചിത്രം സുഹൃതത്തിലേത് പോലെയുള്ള വേഷങ്ങൾ ഇനി ചെയ്യരുത് എന്ന തരത്തിൽ ഉള്ള കത്തുകൾ തനിക്ക് ലഭിച്ചിരുന്നു എന്ന് താരം പറയുന്നു.
അതുപോലെ മലയാളി എന്നും തന്നെ കാണാൻ ആഗ്രഹിക്കുന്നത് അമ്മ വേഷങ്ങളിൽ ആണെന്നും കവിയൂർ പറയുന്നു. എന്നോടൊപ്പം പ്രവർത്തിച്ചവരിൽ പലരും ഇന്ന് ഇല്ല എന്ന ഒരു തോന്നൽ എനിക്കില്ല എന്നതാണ് സത്യം. സത്യൻ മാഷും പ്രേം നസീറുമൊക്കെ സിനിമ മേഖലയിൽ ഇല്ല എന്നൊരു തോന്നൽ എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
അത് പോലെ തന്നെ ലോഹി മുരളി രാജന്‍ പി ദേവ് തിലകൻ ചേട്ടൻ ഇവരൊക്കെ പോയി എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റാറില്ല. അവരൊക്കെ ഇവിടെ ഇല്ല എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം.
ഞാൻ പ്രേം നസീറിന്റെ അമ്മയായി അഭിനയിക്കുന്നതിനേക്കാൾ സ്വാഭാവികത മോഹൻലാലിന്റെ അമ്മയായി അഭിനയിക്കുമ്പോഴായിരുന്നു. കൂടുതൽ ജനത്തിന് ഫീൽ ചെയ്തത് മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചതാണ്.
എന്റെ സുകൃതത്തിലെ വേഷം ആളുകൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരം വേഷങ്ങൾ ചെയ്യരുതെന്ന് എനിക്ക് കത്ത് വരെ എഴുതി ചിലർ. എനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട് അതില്‍ നിന്ന് പുറത്തു കടക്കുന്നത് പ്രേക്ഷകർക്ക് ഇഷ്ടമല്ല.
ഓപ്പോൾ’ എന്ന സിനിമയിൽ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ വാത്സല്യനിധിയായ അമ്മയായി കാണാനാണ് പ്രേക്ഷകർക്ക് താല്പര്യം – കവിയൂർ പൊന്നമ്മ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…