ആ പെട്ടിയും ഞാൻ മരിക്കുമ്പോൾ കൂടെ വെച്ച് വേണം കത്തിക്കാൻ; കാവ്യാ മാധവൻ..!!

മലയാളത്തിൽ ഒരുകാലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികയായിരുന്നു കാവ്യാ മാധവൻ. മലയാളിത്തമുള്ള നായിക ആയിരുന്നു കാവ്യാ. മലയാളത്തിൽ ശാലീന സൗന്ദര്യം ഉള്ള നായികയായിരുന്നു കാവ്യാ മാധവൻ.

ഇന്ന് അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും കാവ്യക്ക് ഇന്നും ഒട്ടേറെ ആരാധകർ ഉണ്ട്. ബാലതാരമായി അഭിനയ ലോകത്തിൽ എത്തി അവിടെ നിന്നും സിനിമയുടെ കൊടുമുടികൾ കീഴടക്കി മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ സ്വന്തമാക്കിയ നായിക ആയിരുന്നു കാവ്യാ മാധവൻ.

പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ കാവ്യാ ആദ്യമായി നായികയായി എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമായി ഇല്ല എങ്കിൽ കൂടിയും കാവ്യയുടെ വാർത്തകൾ പഴയ അഭിമുഖങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അറിയാൻ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾ ആണ് കൂടുതൽ.

താൻ എപ്പോഴും ഒരു പെട്ടിയിൽ തനിക്ക് ഇഷ്ടമുള്ള സാധനങ്ങൾ കൊണ്ട് നടക്കും എന്ന് താൻ മരിക്കുമ്പോൾ അതും തന്നോടൊപ്പം കത്തിക്കണം എന്നാണ് കാവ്യാ അഭിമുഖത്തിൽ പറഞ്ഞത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ..

ചേട്ടൻ ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂം. ആ ബോട്ടിൽ താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ക്ലാസ് മേറ്റ്‌സ് സിനിമയുടെ ലോക്കേഷനിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശേഖരത്തിലേക്ക് ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

തുന്നൽ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈ കൊണ്ട് തുന്നിയ ഒരു ഉടുപ്പ് താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചു വച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ട്. അത് കൈമാറി തന്റെ കയ്യിലെത്തി. കാവ്യ മാധവൻ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago