ദിലീപിനൊപ്പം സതോഷ കുടുംബ ജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ കാവ്യ മാധവൻ ഇപ്പോൾ. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം ആയിരുന്നു കാവ്യാ ദിലീപിനെ വിവാഹം കഴിക്കുന്നത്. ദിലീപിന്റെയും രണ്ടാം വിവാഹം ആണ്. ദിലീപിന്റെ ഭാഗ്യനായിക ആയിരുന്ന കാവ്യ ജീവിതത്തിലും ഇപ്പോൾ ഭാഗ്യം ആയി മാറുകയാണ്.
എന്നാൽ ആദ്യ കാലങ്ങളിൽ ഇവരെ കുറിച്ച് ഗോസിപ്പുകൾ എത്തിയപ്പോൾ ദിലീപ് സഹോദരനെ പോലെ ആയിരുന്നു എന്നാണു കാവ്യാ പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും വിവാഹിതർ ആയപ്പോൾ ഏറെ വിവാദങ്ങൾ ആണ് ഉണ്ടായത്. നിരവധി ആളുകൾ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് അന്ന് എത്തിയത്. ഇപ്പോൾ പഴയ ഇന്റർവ്യൂകൾ വാർത്തകൾ എല്ലാം കുത്തി പൊക്കുക ആണ് സോഷ്യൽ മീഡിയയിൽ ട്രെന്റ്.
ആ ട്രെന്റിന്റെ ഭാഗം ആയി ആണ് സോഷ്യൽ മീഡിയയിൽ കാവ്യ മാധവൻ നൽകിയ പഴയ ഒരു അഭിമുഖത്തിൽ നൽകിയ വാക്കുകൾ വൈറൽ ആകുന്നത്. താൻ സിനിമ ലോകത്തിൽ എത്തിയിരുന്നില്ല എങ്കിൽ വിവാഹം ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ എന്നാണ് കാവ്യ അന്ന് പറഞ്ഞത്. അഞ്ചു വയസ്സ് വരെ എല്ലാ പെൺകുട്ടികളെ പോലെ ആയിരുന്നു താനും എന്നാണ് കാവ്യ പറഞ്ഞത്.
തനിക്കും തന്റെ കുടുംബത്തിനും സിനിമ ലോകവുമായി യാതൊരു വിധ ബന്ധവും ഇല്ലാതെ ഇരുന്നിട്ടും കൂടി സിനിമയിൽ എത്തിയ ആൾ ആണ് താൻ എന്ന് കാവ്യാ പറയുന്നു. എന്നാൽ സിനിമ ലോകത്തിന്റെ മായാജാല വാതിലുകൾ ഓരോന്ന് തുറന്നപ്പോൾ ജീവിതം തന്നെ കാവ്യയുടെ മാറി. പഠനം അടക്കം പലതും പാതി വഴിയിൽ നിന്നു.
സിനിമ എന്ന മേഖലയിലേക്ക് എത്തിയിരുന്നില്ല എങ്കിൽ വിവാഹം ഒക്കെ കഴിഞ്ഞു രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ അമ്മയായി നീലേശ്വരത്തെ ഒരു പ്രാന്തപ്രദേശത്ത് നല്ലൊരു കുടുംബിനിയായി സുഖമായി കഴിയും എന്നും എന്നാൽ അങ്ങനെ ആണെങ്കിൽ ഞാൻ ഒരിക്കലും ജോലിക്ക് പോകില്ല എന്നും അതൊക്കെ ആണെങ്കിൽ കൂടിയും സിനിമയിൽ എത്തിയത് ഭാഗ്യമായി താൻ കരുതുന്നു എന്നും കാവ്യാ പറയുന്നു. 1991 പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ആറാം വയസിൽ ആണ് കാവ്യാ അഭിനയത്തിലേക്ക് എത്തുന്നത്.
1999 ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി പതിനഞ്ചാം വയസിൽ കാവ്യാ ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി നായിക നിരയിലേക്ക് ഉയർന്നു. 2016 വരെ അഭിനയ ലോകത്തിൽ തുടർന്ന താരം ആദ്യ വിവാഹം കഴിക്കുന്നത് 2009 ൽ ആണ് 2011 വിവാഹ മോചനം നേടിയ താരം 2016 ൽ ആയിരുന്നു ദിലീപിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്ന മകൾ കൂടി ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…