കാവ്യ മാധവന് മഞ്ജുവിനോളം വലിയ താരമായി വളരാൻ കഴിയാതെ പോയതിന് കാരണം; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ..!!

ഒരു അഭിനേതാവ് എത്ര മികച്ചയെത്തി അഭിനയം കാഴ്ച വെച്ചാലും കൃത്യതയാർന്ന ഡബ്ബിങ് കൂടി ഉണ്ടെങ്കിൽ മാത്രമേ ആ കഥാപാത്രത്തിന് പൂർണത ലഭിക്കാറുള്ളൂ. മലയാള സിനിമക്ക് അഭിമാനം ആയ ഡബ്ബിങ് താരം ആണ് ഭാഗ്യലക്ഷ്മി.

നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി. കേരളസംസ്ഥാന സർ‌ക്കാറിന്റേതുൾ‌പ്പെടെ നിരവധി പുരസ്കാരങ്ങൾ‌ നേടി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി.

1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. ഡബ്ബിങ് കലാകാരിയായ ഭാഗ്യലക്ഷ്മിക്ക് താൻ ഡബ്ബിങ് ചെയ്ത് കൊടുത്ത ഓരോ താരത്തിന്റെയും മികവും ദൈർലഭ്യങ്ങളും നന്നായി അറിയാം.

താരം അത്തരത്തിൽ അടക്കം പല തരത്തിൽ ഉള്ള വിവാദ പ്രസ്താവന നടത്താറും ഉണ്ട്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ..

പാർവതി ഒരു സിനിമയിൽ ഡബ്ബിങ് നടത്താൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. പാർവതി നീ സ്വന്തമായി ഡബ്ബ് ചെയ്യണം. അങ്ങനെ ഞാൻ പാർവതിയെ മൈക്കിന് അടുത്ത് കൊണ്ടുപോയി നിർത്തി.

പാർവതിയുടെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ അയാൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്. ദേഷ്യപ്പെടുന്ന സീനിൽ പോലും അതിനുള്ള പവർ ഉണ്ടാവില്ല. ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം കൃത്യമായി വരും. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഞാൻ കാവ്യയോട് നീ തന്നെ ഡബ്ബ് ചെയ്യൂ എന്ന് പറഞ്ഞു.

എന്നാൽ കാവ്യ തനിക്ക് കഴിയില്ല എന്ന് പറഞ്ഞു മാറി നിന്നു. എന്നാൽ ഡബ്ബിങ്ങിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് മഞ്ജു ആണ്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. അത് ക്ലിക്ക് ആകുകയും തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്തു.

അതാണ് മഞ്ജുവിന് ഒരു നടി എന്ന നിലയിൽ ഉള്ള പൂർണ്ണത. എന്നാല്‍ മഞ്ജുവിനെ പോലെ തന്നെ കഴിവുള്ള വേറെ നടിമാരും ഇവിടെയുണ്ട്. പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം ഭാഗ്യലക്ഷ്മി പറഞ്ഞു.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago