മലയാളത്തിലെ ഏറ്റവും മികച്ച അഭിനയത്രികളിൽ ഒരാൾ ആണ് കെപിഎസി ലളിത. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് കെപിഎസി ലളിത. അത്തരത്തിൽ ഒരു മികച്ച വേഷം ചെയ്ത ചെയ്ത ചിത്രം ആണ് മോഹൻലാൽ സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മണിച്ചിത്രത്താഴ്.
ചിത്രം സംവിധാനം ചെയ്തത് ഫാസിൽ ആയിരുന്നു. മണിച്ചിത്രത്താഴിലെ നർമ്മ രംഗങ്ങളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. അതിലൊന്നാണ് മോഹൻലാലും കെപിഎസി ലളിതയും അഭിനയിച്ച കുളിമുറി രംഗം. മോഹൻലാൽ കുളിമുറിയിൽ കയറി കുളിക്കുന്നതിനിടെ കെപി എസി ലളിത തൊട്ടപ്പുറത്തെ കുളിമുറിയിൽ കുളിക്കാൻ വരികയും അബദ്ധവശാൽ മോഹൻലാൽ കെപി എസി ലളിതയുടെ മുണ്ടെടുത്ത് ഉടുക്കുകയും ചെയ്യുന്ന രംഗം മലയാളികളെ ഏറെ ചിരിപ്പിച്ച ഒന്നാണ്.
എന്നാൽ ഈ രംഗത്തിൽ കെപിഎസി ലളിത അഭിനയിച്ചിരുന്നില്ല എന്ന് മാത്രമല്ല ഇത്തരമൊരു രംഗത്തെ കുറിച്ച് കെപിഎസി ലളിതയ്ക്ക് അറിയുക പോലും ഇല്ലായിരുന്നു.
ഡബ്ബിങ് സമയത്താണ് ഇത്തരമൊരു സീൻ ഉള്ളതായി കെപിഎസി ലളിത അറിയുന്നതും സംവിധായകൻ ഫാസിലിനോട് ഇതിന്റെ പേരിൽ ദേഷ്യപ്പെടുന്നതും. എന്നോട് പറയാതെ എന്റെ സീൻ എടുത്തു അതിനാൽ ഞാൻ അഭിനയിക്കാത്ത സീനിൽ ഡബ്ബ് ചെയ്യില്ലെന്നും ഇനി ഡബ്ബ് ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ വേറെ കാശ് തരണമെന്നും കെപിഎസി ലളിത ആവശ്യപെടുകയും.
ഡബ്ബിങ് നിർത്തുകയും ചെയ്തു. അതിനിടെ അസ്സോസിയേറ്റ് ഡയറക്ടർ പറഞ്ഞ തമാശയാണ് രംഗം ശാന്തമാക്കിയത്. അസോസിയേറ്റ് ഡയറക്ടർ ഷാജി ചേച്ചിയുടെ കുളിസീൻ ഇടാത്തത് നല്ലതല്ലേ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ കെപിഎസി ലളിതയ്ക്കും ചിരിയടക്കാനായില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…