അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ആയി അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരം ചോക്കളേറ്റ് നായകനായി ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.
ഫാസിൽ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച 1981 ൽ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തിൽ ചാക്കോച്ചൻ ബാലതാരമായി എത്തിയിട്ടുണ്ട്. ആദ്യം നായകനായി എത്തിയ ചിത്രവും സംവിധാനം ചെയ്തത് ഫാസിൽ തന്നെ ആയിരുന്നു.
1997 ആയിരുന്നു ഈ ചിത്രം എത്തുന്നത്. തുടർന്ന് 2005 വരെ സിനിമയിൽ സജീവം ആയിരുന്ന കുഞ്ചാക്കോ ബോബൻ തുടർന്ന് വിവാഹം ശേഷം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് തിരിയുക ആയിരുന്നു. 2006 ൽ ഒരു സിനിമ മാത്രം ചെയ്താ താരം 2007 ൽ പൂർണ്ണമായും അഭിനയ ലോകത്തിൽ നിന്നും മാറി നിന്നു.
തുടർന്ന് 2008 ൽ ലോലിപോപ്പിൽ കൂടി തിരിച്ചു വന്നു എങ്കിൽ കൂടിയും നായകനായി വീണ്ടും സജീവം ആകുന്നത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. 2010 ആണ് ഈ ചിത്രം ഇറങ്ങുന്നത്.
അഞ്ചു വർഷത്തോളം അഭിനയ ലോകത്തിൽ വന്ന ഗ്യാപ്പിൽ തിരിച്ചു എന്തിയപ്പോൾ അന്ന് തിളങ്ങി നിന്ന നായികമാർ പലരും കൂടെ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല. ഞാൻ ആണ് നായകൻ എന്ന് അറിഞ്ഞപ്പോൾ വലിഞ്ഞു നിന്നു. എന്നാൽ ചാക്കോച്ചൻ അതൊരു ചലഞ്ചായി ഏറ്റെടുത്തു എന്ന് വേണം പറയാൻ.
താൻ തിരിച്ചു വന്ന സമയത്തു തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് സീനിയർസ് മല്ലു സിംഗ് റോമൻസ് ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.
സിനിമയ്ക്കപ്പുറമുള്ള സൗഹൃദം സംവിധായകരായ ഷാഫിയും ലാൽ ജോസും വി.കെ.പ്രകാശുമായൊക്കെ തനിക്കുണ്ടായിരുന്ന എന്നും അതുകൊണ്ട് തന്നെ അവരൊക്കെ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.
തിരിച്ചു വരവിൽ ചോക്കളേറ്റ് നായകൻ എന്ന പരിവേഷം താരം ഉപേക്ഷിച്ചിരുന്നു. പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയ ഫോർമുലയുമായി ആയിരുന്നു താരത്തിന്റെ രണ്ടാം വരവ്. 2020 ൽ ഇറങ്ങിയ അഞ്ചാം പാതിര കരിയറിൽ വ്യത്യസ്തമായ ഒരു വമ്പൻ വിജയം കുഞ്ചാക്കോ ബോബനു നൽകി.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…