തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ദിലീപുമായുള്ള വിവാഹമോചനമല്ല; ഉള്ളിൽ കരഞ്ഞുകൊണ്ട് അഭിനയിച്ച നിമിഷത്തെ കുറിച്ചും മഞ്ജു വാര്യർ മനസ്സ് തുറക്കുമ്പോൾ..!!

24,140

നടൻ ദിലീപുമായുള്ള പ്രണയത്തിനും തുടർന്ന് നടന്ന വിവാഹത്തിനും ശേഷം മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആയിരുന്നു മഞ്ജു വാര്യർ പിന്നീട് നീണ്ട പതിനാലു വര്ഷം കഴിഞ്ഞത് ദിലീപിന്റെ മാത്രം നായിക ആയിട്ടായിരുന്നു.

തുടർന്ന് ഇരുവരും വിവാഹ മോചനം നേടിയതോടെ മഞ്ജു എന്ന അഭിനയ പ്രതിഭ വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വരുക ആയിരുന്നു. വിവാഹത്തിന് ശേഷം നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ഒരിക്കലും സഹനടിയോ അമ്മവേഷങ്ങളിൽ കൂടിയോ ആയിരുന്നില്ല.

തനിക്ക് നേടിയെടുക്കാൻ ഉണ്ടായിരുന്ന മലയാള സിനിമയിലെ നായിക സിംഹാസനത്തിലേക്ക് തന്നെ ആയിരുന്നു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയ മഞ്ജു വാര്യർ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും അതിനൊപ്പം പ്രൊഫെഷണൽ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്.

സിനിമ നടിയാകും എന്ന് ഞങ്ങൾ ആരും കരുതിയിരുന്നില്ല എന്നും അത്തരത്തിൽ ഒരു ചർച്ച പോലും വീട്ടിൽ നടന്നിരുന്നില്ല എന്നും മഞ്ജു പറയുന്നു. യുവജനോത്സവത്തിൽ പങ്കെടുക്കുന്ന ആളുകൾ കലാതിലകം ആയാൽ സിനിമയിലേക്ക് അവസരങ്ങൾ ലഭിക്കുന്ന ഒരു പ്രവണത ആ കാലത്തിൽ ഉണ്ടായിരുന്നു.

എന്നാൽ അങ്ങനെ പ്രതീക്ഷിച്ചിട്ടൊന്നുമല്ല ഡാൻസിനോടുള്ള ഇഷ്ടം കൊണ്ടായിരുന്നു കലോത്സവ വേദിയിൽ താൻ എത്തിയത്. സിനിമ നിർത്തിയാലും ഡാൻസ് നിർത്തരുതെന്ന് അച്ഛൻ പലപ്പോഴും പറയുമായിരുന്നു. സിനിമ സംബന്ധിച്ചുള്ള പരിപാടികളിൽ വിടുന്നതിനേക്കാൾ കൂടുതൽ അച്ഛനിഷ്ടം നൃത്തത്തിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾക്കും പരിപാടികൾക്കും എന്നെ വിടാൻ ആയിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപാട് തന്നെയാണ്. എന്തൊക്കെ ജീവിതത്തിൽ ഉണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അങ്ങനെ തന്നെ ജീവിതത്തിൽ ഉണ്ടാവുമെന്നാണ് താൻ കരുതുന്നത്. അച്ഛന്റെ ഓർമ്മകൾ വരുന്നതിന് അങ്ങനെ പ്രത്യേകിച്ചുള്ള സമയങ്ങൾ ഒന്നുമില്ല.

manju warrier lulu mall

ചിലപ്പോൾ വലിയ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോൾ ആയിരിക്കും അച്ഛൻ ഇല്ലല്ലോ എന്നുള്ള ഓർമ്മകൾ ഉണ്ടാകുന്നത്. ചിലപ്പോൾ ഒറ്റയ്ക്കുള്ളപ്പോൾ അച്ഛനില്ലാത്ത ഓർമ്മകൾ വരും. ലൂസിഫറിൽ സീനിൽ അച്ഛനെ ചിത കത്തിക്കുന്ന സീനിൽ ഞാൻ അച്ഛനെ ഓർത്തിരുന്നു.

ഉളളിൽ കരഞ്ഞുകൊണ്ട് ആ വിഷമത്തോടെ ആയിരുന്നു ഞാൻ ആ സീൻ അഭിനയിച്ചത്. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് പോകുന്ന ആൾ ആണ് ഞാൻ. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ദുര്ഘടമാണ്. അതിനെ അതിജീവിക്കണം എന്നൊന്നും പറയാൻ കഴിയില്ല. എങ്ങനെയൊക്കെയോ അതിനെ മറികടന്ന് പോകും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല എന്നും മഞ്ജു പറയുന്നു.

You might also like