Categories: Celebrity Special

നിന്റെ ചിരി അരോചകമാണ് ദയവുചെയ്ത് ചിരിക്കരുത്; ചിരിക്കുമ്പോൾ പോലും അപമാനിക്കപ്പെട്ട മഞ്ജു വാര്യർ ചെയ്തത്..!!

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു.

ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു. പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം ഒരു ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. എന്തിനും എപ്പോഴും ചിരിക്കുന്ന തന്നോട് തന്റെ ചിരി ഭയങ്കര അരോചകമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ ചിരിക്കുന്നത് ഇങ്ങനെ ഒക്കെ ആണെന്ന് പറയുക ആണ് മഞ്ജു വാര്യർ ഇപ്പോൾ…

എന്റെ ചിരി അരോചകമാണെന്ന് ചിലർ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാൻ പറ്റില്ലല്ലോ എന്നും ചിരിച്ചു കൊണ്ട് തന്നെ മഞ്ജു വാര്യർ പറയുന്നു. ചിരി വന്നാൽ ചിരിക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകൾ ആസ്വദിക്കാൻ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാൻ പാഴാക്കാറില്ല.

ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാൽ അതെന്താണെന്ന് ചോദിച്ച് ഞാൻ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ എന്നും ചിരിക്കാൻ കിട്ടുന്ന ഒരു നിമിഷവും ഞാൻ ഒരിക്കലും പാഴാക്കില്ല എന്നും മഞ്ജു വാര്യർ പറയുന്നു. രണ്ടാം വരവിൽ നർമം കലർന്ന വേഷങ്ങളും ചെയ്തിട്ടുണ്ട് താരം.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 month ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago