ഇരുപത് വർഷങ്ങൾക്ക് മുന്നേ മമ്മൂട്ടിയുടെ നായികയായി ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി അഭിനയ ലോകത്തിലേക്ക് എത്തി നിൽക്കുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിലും ലക്ഷ്മിയുണ്ട്.
മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ ഈ അന്യഭാഷക്കാരി തുടർന്ന് തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി. അഭിനയത്തിന് ഒപ്പം തന്നെ ലക്ഷ്മി നൃത്ത രംഗത്തും സജീവമായി നിന്നു.
ഇപ്പോൾ അമ്പത് വയസ്സുണ്ട് അവിവിഹിതയായ ലക്ഷ്മിക്ക്. എന്നാൽ കൊറോണ കാലത്തിൽ വിവാഹം കഴിക്കാൻ ഉള്ള മോഹങ്ങൾ ഉണ്ടായി എന്നാണ് ലക്ഷ്മി പറയുന്നത്.
വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമി തന്റെ മനസ്സ് തുറന്നത്. കൊറോണ കാലത്തിൽ ഒരു കംപാനിയൻ ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിരുന്നു. പിന്നെ പ്രകൃതി എന്താണോ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് അതിലൂടെ നമ്മൾ പോകണം.
ഞാൻ ഈ ലൈഫിലും ഹാപ്പിയാണ്. ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു സന്തോഷകരമായ സിനിമയുടെ പാക്കപ്പ് ഡേയിൽ വല്ലാത്ത ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിവാഹം കഴിച്ചു പോകുമ്പോൾ..
വേണ്ടപ്പെട്ട ആളുകൾ സമീപത്തു ഇന്ന് വേറെ എങ്ങോട്ടെങ്കിലും പോകുമ്പോൾ.. ഒരു യാത്ര അവസാനിക്കുന്ന ദിവസം എല്ലാം എനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ അത് അങ്ങനെ ആണെന്ന് മനസിനെ പഠിപ്പിച്ചിട്ടുണ്ട്. ഇന്നും ഈ അമ്പതാം വയസിലും സൗന്ദര്യം ഇങ്ങനെ കാത്ത് സൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യവും ലക്ഷ്മി ഗോപാലസ്വാമി.
നന്നായി ഉറങ്ങും… നന്നായി വെള്ളം കുടിക്കും. വെജിറ്റേറിയനാണ്. സൗന്ദര്യത്തെക്കുറിച്ചും ചർമ്മത്തിന്റെ മിനുപ്പിനെ കുറിച്ചും ടെൻഷൻ ആകാറില്ല. 40 കഴിയുമ്പോൾ ചർമത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണം. അയ്യോ..
എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്നാലോചിച്ചാൽ ഉള്ള ടെൻഷൻ വിട്ടാൽ തന്നെ മനസ്സ് ചുറുപ്പമാകും. അല്ലാതെ വേറെ ടിപ്സ് ഒന്നുമില്ല. എന്നാൽ മറ്റൊരു കാര്യം പറയാം. കുറച്ചു തടിച്ചുരുണ്ട് ഇരുന്നാൽ സ്കിൻ ടൈറ്റായിട്ടിരിക്കും. ചുളിവുകൾ കാണില്ല. അതേയുള്ളൂ സീക്രട്ട്. ലക്ഷ്മി പറയുന്നു.
Malayalam actress Lakshmi Gopalaswamy Speaks Beauty tips.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…