കുക്കറി ഷോയിൽ കൂടി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ പാചക വിദഗ്ധയും ലോ അക്കാദമി പ്രിൻസിപ്പലും ഒക്കെ ആയിരുന്നു ലക്ഷ്മി നായർ. കൈരളി ടിവിയിൽ ആണ് ലക്ഷ്മി നായർ ഷോകൾ അധികവും ചെയ്തിട്ടുള്ളത്. മാജിക്ക് ഓവൻ ഒക്കെ ലക്ഷ്മിയുടെ സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു. ഇപ്പോൾ യൂട്യൂബ് വഴി താരം പുത്തൻ പാചക വിഡിയോകളുമായി എത്തുന്നുണ്ട്.
ഇപ്പോൾ ലക്ഷ്മിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു പരിപാടിയിൽ മോഹൻലാൽ നടത്തിയ വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത്. തന്റെ പുതിയ വിഡിയോയിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം പാചകം ചെയ്ത ഓർമ്മലും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നായർ. സുരേഷ് ഗോപിക്ക് രൂപവും മോഹൻലാലിന് ഒപ്പവും പാചകം ചെയ്ത രസകരമായ അനുഭവങ്ങൾ ലക്ഷ്മി പങ്കു വെക്കുന്നു. സുരേഷ് ഗോപിയുടെ ഉണ്ണിയപ്പ പായസം വളരെ രസകരം ആയിരുന്നു എന്ന് ലക്ഷ്മി പറയുന്നു. അതോടൊപ്പം തന്നെ ആണ് മോഹൻലാലിനൊപ്പം ഉള്ള അനുഭവങ്ങളും മോഹൻലാലിൻറെ അനുഭവങ്ങളും ലക്ഷ്മി പങ്കുവെച്ചത്.
വനിതാ മാഗസിന് വേണ്ടി ആയിരുന്നു ലക്ഷ്മിയുടെയും മോഹൻലാലിന്റേയും അഭിമുഖം. പരിപ്പ് വടയും കാലി ചായയും ആയി മോഹൻലാൽ ഫോട്ടോ ഷൂട്ടിന് തയ്യാറാവുമ്പോൾ ആയിരുന്നു മോഹൻലാൽ അത് പങ്കു വെച്ചത്. ലൊക്കേഷനിൽ ഞാൻ ഇരുന്നു ഭക്ഷണം കഴിച്ചത് പോലെ ലോകത്ത് ആരും കഴിച്ചിട്ട് ഉണ്ടാവില്ല. ശ്മശാനത്തിൽ യുദ്ധ ഭൂമിയിൽ ലോറികളുടെയും ട്രെയിനിന്റെയും മുകളിൽ കൊടും കാടുകളിൽ കിണറിന് ഉള്ളിൽ ഒക്കെ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇത് കേട്ടപ്പോൾ ആണ് ലക്ഷ്മി അത്ഭുതത്തോടെ കിണറിനുള്ളിലോ എന്ന് ചോദിക്കുന്നത്. സംഭവം സത്യം ആണെന്നും വടക്കുംനാഥൻ ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു സംഭവം.
ഞാൻ കിണറിൽ ചാടുന്ന സീൻ ആയിരുന്നു. ഉദ്ദേശിച്ച സമയത്ത് ഷൂട്ടിംഗ് തീർന്നില്ല. പിന്നെ അവസാനം എനിക്കുള്ള ഭക്ഷണം ചരടിൽ കെട്ടി കിണറ്റിലേക്ക് ഇറക്കി തന്നു. അരക്കൊപ്പം വെള്ളത്തിൽ നിന്ന് ആണ് ഭക്ഷണം കഴിച്ചത്. ഏറ്റവും രുചികരം ആയ ഭക്ഷണം ആണ് ലൊക്കേഷനിൽ ലഭിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരും എന്ന് മോഹൻലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…