ലവ് ആക്ഷൻ ഡ്രാമ സമയത്തിൽ നയൻ‌താര എന്നോട് പൊട്ടിത്തെറിച്ചു; പിന്നീട് എനിക്കും തോന്നി മനസാക്ഷിക്ക് നിരക്കാത്ത കാര്യമായാണ് ഞാൻ പറഞ്ഞതെന്ന്; ധ്യാൻ ശ്രീനിവാസൻ ലൊക്കേഷൻ അനുഭവം പങ്കുവെക്കുന്നു..!!

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നി നിലകളിൽ എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ആണ് ശ്രീനിവാസന്റെ മകൻ കൂടിയായ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു നിവിൻ പോളിയും നയൻതാരയും നായകനും നായികയുമായി എത്തിയ ലവ് ആക്ഷൻ ഡ്രാമ.

ധ്യാൻ എന്ന നടനെക്കാൾ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം ധ്യാനിന്റെ അഭിമുഖങ്ങൾ ആണ്. സരസമായ രീതിയിൽ കാര്യങ്ങൾ പറയുന്ന ധ്യാൻ പ്രേക്ഷർക്ക് ഏറെ ചിരിപടർത്തുന്ന ഒട്ടേറെ അനുഭവങ്ങൾ പലപ്പോഴും പറയാറുണ്ട്.

അച്ഛനെ കുറിച്ചും ചേട്ടനെ കുറിച്ചും തന്നെ കുറിച്ചും എല്ലാം തുറന്നു സംസാരിക്കുന്ന ധ്യാൻ ഇപ്പോൾ താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞ ധ്യാൻ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ദിവസത്തെ ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ട് എങ്ങനെ ആയിരുന്നു എന്ന് എന്നോട് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്. എല്ലാവരെയും ഞാൻ എങ്ങനെ മേച്ചുകൊണ്ടു നടക്കുന്നത് എന്ന് അറിയാൻ ആഗ്രഹിച്ച കാര്യം ആണ്. കൊച്ചി എയർ പോർട്ടിന് അടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് ഷൂട്ട്. രാവിലെ ഒമ്പത് മണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഷൂട്ട്.

നയൻതാരയുടെ ഷെഡ്യൂൾ ആണ് ഷൂട്ട് നടക്കുന്നത്. ഒമ്പത് മണിയാകുമ്പോൾ മാം വരും പത്ത് മണിയാകുമ്പോൾ ഷൂട്ട് തുടങ്ങും. ഒരു അഞ്ചര ആകുമ്പോൾ ഷൂട്ട് തീർത്ത് പോകും. അങ്ങനെ അന്ന് ഒമ്പത് മണിയാകുമ്പോൾ എനിക്കൊരു കോൾ വന്നു.

ധ്യാൻ എനിക്ക് തീരേവയ്യ. ഞാൻ ഇന്ന് വരില്ല എന്ന് പറഞ്ഞു. മരിയാറ്റിൽ രണ്ടുദിവസം ഷൂട്ട് ചെയ്യാൻ നല്ല പൈസയാണ് കൊടുക്കുന്നത്. ഞാനും ചിത്രത്തിലെ പ്രൊഡ്യൂസർ ആണല്ലോ.. പൈസ ഒക്കെ മുൻകൂട്ടി നമ്മൾ കൊടുത്തു.

അങ്ങനെ ഒക്കെ ഉള്ളപ്പോൾ അവർ വന്നില്ല എങ്കിൽ നമുക്ക് വലിയ നഷ്ടമാണ്. ഇതൊക്കെ ഉള്ളപ്പോൾ ആയിരുന്നു നയൻ‌താര വിളിച്ചിട്ട് ഞാൻ വരില്ല, എനിക്ക് തീരെ വയ്യ, എനിക്ക് പനിയുണ്ട് എന്നൊക്കെ പറയുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ലൊക്കേഷന് പൈസ കൊടുത്തു..

ബാക്കി എല്ലാം സെറ്റ് ചെയ്തു. അപ്പോൾ മാം ചോദിച്ചു ഹൌ ക്യാൻ യു ടോക്ക് ട്ടോ ലൈക് ദിസ് എന്ന്. സംഭവം ശരിയാണ് ഞാൻ പറഞ്ഞതിൽ തെറ്റുണ്ടല്ലോ.. പനി വന്ന ഒരാളെ അഭിനയിക്കാൻ വിളിക്കുന്നത് ഒകെ ശരിയാണോ.. എന്നാൽ പ്രൊഡ്യൂസർ ആണെന്നുള്ള കൺസേൺ കൊണ്ട് ഞാൻ ഉള്ളിൽ ഉള്ള സങ്കടത്തിൽ അറിയാതെ പറഞ്ഞു പോകുകയും ചെയ്തു.

എന്നാൽ മാം അങ്ങനെ ചോദിച്ചപ്പോൾ ആകെ സങ്കടത്തിൽ ആകുകയും ചെയ്തു. കാരണം ഞാൻ ടെക്ക് റെസ്റ്റ് എന്ന് പറയേണ്ട സ്ഥാനത്തിൽ ആയിരുന്നു അയ്യോ എന്റെ പൈസ പോകുമെന്ന് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നിയതുകൊണ്ട് ഞാൻ അവരുടെ മാനേജരെ വിളിച്ചു ഒരു സോറി പറയാല്ലോ എന്ന് വിചാരിച്ചു.

അങ്ങേരോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ എപ്പടി സാർ നീങ്ക എന്ന് അവർ പറഞ്ഞു. എന്റെ മനസ്സ് തകർന്നു. അങ്ങനെ എല്ലാം കയ്യിൽ നിന്നും പോയി.

അന്നത്തെ ഷൂട്ട് ഫുൾ പ്ലാൻ ചെയ്തിരിക്കുന്നത് മാമിനെ വെച്ചായിരുന്നു. പടത്തിന്റെ ക്യാമെറാമാൻ ജോൺ മോൻ ടി ജോൺ ആണ്. ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞാണ് ജോമോൻ എത്തിയിരിക്കുന്നത്. ഇത് കുറെ നേരം ആയല്ലോ ഷൂട്ട് ചെയ്യുന്നുണ്ടോ..

ഞാൻ നിന്നാണോ അതോ പോണോ.. അപ്പോൾ ലൈറ്റ് ഒക്കെ സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. ഞാൻ പറഞ്ഞു ഷൂട്ടിങ് എന്ന് നടക്കും എന്ന് തോന്നുന്നില്ല. പിന്നെ ഞാൻ നിവിനെ വിളിച്ചുവരുത്തി. അപ്പോൾ സമയം ഒരു പതിനൊന്ന് മണിയൊക്കെ ആയി.

ശരിക്കും നിവിന് അന്ന് ഷൂട്ട് ഇല്ല. സംഭവം ഒക്കെ പറഞ്ഞപ്പോൾ നിവിൻ വന്നതാണ്. തുടർന്ന് നിവിന് വേണ്ടി ലൈറ്റ് ഒക്കെ മാറ്റി സെറ്റ് ചെയ്തു. അങ്ങനെ ലൈറ്റപ്പ് മാറ്റി സീറ്റു ചെയ്യുന്നതിന്റെ ഇടയിൽ ഒരു പന്ത്രണ്ടു പന്ത്രണ്ടര ഒക്കെ ആയപ്പോൾ ഒരു കാർ വന്നു. കാർ വന്നു നിൽക്കുന്നു. അപ്പോൾ കാറിൽ നിന്നും നയൻ‌താര പുറത്തിറങ്ങി.

അപ്പോൾ നിവിൻ എന്നോട് ചോദിച്ചു നീ അല്ലെ പറഞ്ഞത് ഇവർ വരില്ല എന്ന്. ഞാൻ അടുത്തേക്ക് പോകുമ്പോൾ അവർ പറഞ്ഞു. ആം പ്രൊഫെഷണൽ. എനിക്ക് അസുഖം ഒന്നും ഒരു പ്രശ്നമല്ല. ഒരിക്കലും ഞാൻ പറഞ്ഞതുകൊണ്ട് ആയിരുന്നില്ല അവർ വന്നത്. അവർ അത്രക്കും പ്രൊഫെഷണൽ ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.

പനി വെച്ചിട്ടും അവർ വന്നു. ശെരിക്കും അപ്പോഴും ഞാൻ ആണ് പെട്ടത്. വന്നപ്പോൾ എല്ലാവരും വന്നു. അവർ പറഞ്ഞു ഷോട്ട് റെഡി ആകുമ്പോൾ പറഞ്ഞാൽ മതി. എന്ന് പറഞ്ഞുകൊണ്ട് കാരവനിലേക്ക് കയറിപ്പോയി. അപ്പോൾ നിവിൻ പൊളി, അപ്പോൾ ഞാനോ.. നിവിൻ അകത്തേക്ക് പോകുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ദിലീപുമായുള്ള വിവാഹമോചനമല്ല; ഉള്ളിൽ കരഞ്ഞുകൊണ്ട് അഭിനയിച്ച നിമിഷത്തെ കുറിച്ചും മഞ്ജു വാര്യർ മനസ്സ് തുറക്കുമ്പോൾ..!!

നിവിന്റെ ഷോട്ട് എടുക്കാൻ ജോമോൻ റെഡി ആയി നിൽക്കുന്നു. അങ്ങനെ നിവിന്റെ ഒരു ഷോട്ട് എടുത്തു. എനിക്ക് വേണ്ടി ഷൂട്ട് ഇല്ലാതെ ഇരുന്നിട്ടും നിവിൻ വന്നതാണല്ലോ.. അപ്പോൾ ആണ് റെഡി ആയി മാം വീണ്ടും വരുന്നത്. സെറ്റ് അല്ലെ..

അപ്പോൾ ഞാൻ പറയുന്നു ലൈറ്റ് ഒക്കെ അല്ല എന്ന്. രാവിലെ മുതൽ ഇത്രേം നേരമായിട്ടും ആയില്ലേ.. എന്ന് പറഞ്ഞുകൊണ്ട് നയൻ‌താര വീണ്ടും തിരിച്ച് കാരവാനിലേക്ക് പോയി. പിന്നീട് സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കിയ ശേഷം ആയിരുന്നു ഷൂട്ട് തുടരുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago