മമ്മൂട്ടി അവിസ്മരണീയ കഥാപാത്രം ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് അമരം. ചിത്രത്തിൽ മമ്മൂട്ടിയോളം ശ്രദ്ധ നേടിയ കഥാപാത്രം ചെയ്ത താരം ആണ് മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തിയ മാതു. മലയാളികൾക്ക് സുപരിചിതമായ മുഖം കൂടിയാണ് മാതുവിന്റേത്. മമ്മൂട്ടിയുടെ മകൾ മുത്തിന്റെ കഥാപാത്രം അവിസ്മരണീയം ആക്കിയ മാതു ഇന്ന് മലയാള സിനിമയിൽ നിന്നും ഏറെ അകലെ ആണ്. താൻ പഠിച്ചു ഡോക്ടർ ആകാൻ ആണ് ആഗ്രഹിച്ചത് എങ്കിൽ കൂടിയതും എത്തിപ്പെട്ടത് ക്യാമറക്ക് മുന്നിൽ ആയിരുന്നു എന്ന് മാതു പറയുന്നു.
കന്നഡ ചിത്രത്തിൽ ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ മാതു മലയാളത്തിൽ എത്തുന്നത് നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മലയാള തനിമയുള്ള മാതു മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താൻ ഡോ ജേക്കബിനെ കണ്ടുമുട്ടിയത് എന്ന് മാതു പറയുന്നു. തുടർന്ന് ആ സൗഹൃദം പ്രണയത്തിലേക്ക് മാറുക ആയിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതം കിട്ടാതെ ആയപ്പോൾ ധിക്കരിച്ചു ഇറങ്ങി അന്യമതസ്ഥൻ ആയ ജേക്കബിന്റെ വിവാഹം കഴിക്കുക ആയിരുന്നു.
1999 വിവാഹം കഴിഞ്ഞ മാതു പിന്നീട് പേരുമാറ്റി മീന എന്ന് പേര് ആക്കുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം നല്ലൊരു ജീവിതം മനസ്സിൽ കണ്ട മാതു ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പറന്നു. എന്നാൽ ആ വിവാഹ ജീവിതം എല്ലാം ഉപേക്ഷിച്ചുള്ള വിവാഹ ജീവിതം പിന്നീടത്ര ശുഭകരം ആയിരുന്നില്ല. അസ്വാരസ്യങ്ങൾ തുടർന്ന് ഇരുവരും 2012 ൽ വേർപിരിഞ്ഞു. 15 ഉം 12 ഉം വയസുള്ള രണ്ടു മക്കൾ കൂടി ഉള്ള മാതു ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഇപ്പോൾ ന്യൂയോർക്കിൽ ആണ്. നൃത്താഞ്ജലി എന്ന പേരിൽ ഒരു ഡാൻസ് വിദ്യാലയം കൂടി നടത്തുകയാണ് മാതു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…