മലയാളത്തിൽ ഏറെ പ്രേക്ഷക പിന്തുണ ഉള്ള അഭിനേതാവ് ആണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയമായ അഭിനയ മികവ് കാഴ്ച വെച്ച താരം പിനീട് തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തു.
2015 ൽ പുറത്തിറങ്ങിയ പ്രേമം ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ ഗായികയായി എത്തിയ താരം അതിന് ശേഷം ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സൂര്യ ടിവിയിലെ പ്രോഗ്രാം കണ്ട പ്രേമം സംവിധായകൻ അൽഫോൻസ് പുത്രൻ അഭിനയിക്കാൻ ക്ഷണിക്കുക ആയിരുന്നു.
വിജയ് സേതുപതിയുടെ നായികയായി തമിഴിൽ അരങ്ങേറിയ താരം ദിലീപിന്റെയും ആസിഫ് അലിയുടെയും പ്രിത്വിരാജിന്റെയും ഒക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പൊഴിതാ തനിക്ക് 18 വയസ്സ് ഉള്ളപ്പോൾ അമ്മ ഗർഭിണിയായപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് താരം പറയുന്നത്. അപൂർവങ്ങളിൽ അപൂർവം ആയി ലഭിക്കുന്ന ഒരു ഭാഗ്യം ആണ് തനിക്ക് ലഭിച്ചത് എന്നാണ് താരം പറയുന്നത്. മഡോണയുടെ വാക്കുകൾ ഇങ്ങനെ..
അമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട് അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ആലോചിക്കുന്നുണ്ട് ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്.
പിന്നെന്താണ് ഇങ്ങനെ എന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല അതായിരുന്നു എന്റെ പ്രതികരണം.ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസിഡ് ആകില്ലേ പെട്ടെന്ന്. പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു.
ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്.’ ഇത്രയും നല്ല അനുഭവം മഡോണ പറയുമ്പോഴും ഏറെ ട്രോളുകൾ വാങ്ങിയ താരം കൂടി ആണ് മഡോണ. ഒഴുക്കുള്ള മുവാറ്റുപുഴ ആറിൽ അച്ഛൻ തനിക്ക് ഒന്നര വയസ്സ് ഉള്ളപ്പോൾ നീന്തിപ്പിക്കും എന്നും ഒരു വയസു ഉള്ളപ്പോൾ മൈതാനത്തിൽ അച്ഛനൊപ്പം ഓടാൻ പോകും എന്നൊക്കെ ആയിരുന്നു കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…