മലയാളികൾക്ക് എന്നും ഇഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു പാർവതിയും ജയറാമും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. പാർവതിയുടെ യഥാർത്ഥ പേര് അശ്വതി എന്നാണ്.
പത്തു വയസുള്ളപ്പോൾ ആയിരുന്നു ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായി എന്ന സിനിമ അശ്വതി കാണുന്നത്. ഭരത് ഗോപിയുടെ സംസാര ശേഷിയില്ലാത്ത കലാകാരനും മാധവിയുടെ സൂസെന്നും അവരുടെ മകൾ ചക്കിയും.
കണ്ണീരിൽ കുതിർന്ന സിനിമ. അതുകണ്ട അഞ്ചാം ക്ലാസുകാരി അന്നേ തീരുമാനിച്ചു മകളുടെ പേര് ചക്കി എന്നായിരിക്കുമെന്ന്. അങ്ങനെയാണ് മാളവികക്ക് വീട്ടിൽ ചക്കി എന്ന പേര് വന്നത്. ചക്കി തന്റെ വിശേഷങ്ങൾ വനിതയോട് പറയുകയാണ് ഇപ്പോൾ. സിനിമയിലേക്ക് ഉള്ള വഴി തുറന്നുതന്നെ കിടിക്കുകയാണ്.
വന്നാൽ ക്യാമറക്ക് മുന്നിലോ പിന്നിലോ എന്ന് ചോദിച്ചാൽ പിന്നിൽ നിൽക്കാൻ ആണ് ഇഷ്ടമെന്ന് ചക്കി പറയുന്നു. സിനിമ എന്റെ മേഖല അല്ല എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എന്നെ ഒരിക്കൽ പോലും മോഹിപ്പിച്ചിട്ടില്ല. അപ്പയും കണ്ണനും ഓരോ സിനിമ ചെയ്യാനും എടുക്കുന്ന കഷ്ടപ്പാടുകൾ എനിക്ക് നന്നായി അറിയാം.
എന്നാൽ ആളുകൾ ഒറ്റവാക്കിൽ മോശം എന്ന് പറഞ്ഞു ആ അധ്വാനത്തെ മുഴുവൻ തകർത്ത് കളയും. എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല. എന്നെ അത് തകർത്തുകളയും. സെൽഫി കാണാൻ ഭംഗിയില്ലായെന്ന് പറഞ്ഞാൽ അസ്വസ്ഥത ഉണ്ടാകുന്ന ആൾ ആണ് ഞാൻ. മാളവിക ഇങ്ങനെ പറയുമ്പോൾ അമ്മ പാർവതി പറയുന്നത് ഇങ്ങനെയാണ്.
പ്രേക്ഷകർക്ക് ഇപ്പോഴും താരങ്ങൾ ഒരു പൊതുസ്വത്ത് ആണ്. അവർക്ക് ഇഷ്ടമുള്ള രീതിയിൽ പെരുമാറുകയും വേണം. ഇത് രണ്ടും ചക്കിക്ക് സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ചക്കി പെട്ടന്ന് ദേഷ്യപ്പെടുന്നയാൾ കൂടിയാണ്. അതുകൊണ്ട് സിനിമ ചക്കിക്ക് ചേരുമോയെന്ന് എനിക്ക് സംശയമുണ്ട്. പാർവതി പറയുന്നു.
തനിക്ക് നായികയായി ക്ഷണം കിട്ടിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് അനൂപ് സത്യൻ വിളിച്ചു. ആ സമയത്തിൽ ഞാൻ യൂ കെയിൽ പഠിക്കുകയാണ്. അതുപോലെ ഗീതു ചേച്ചി ( ഗീതു മോഹൻദാസ് ) വിളിച്ചു.
അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ചേച്ചിയെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് വരാമെന്നോ വരില്ല എന്നോ പറഞ്ഞില്ല. ഈ മൂഡ് എപ്പോൾ മാറുമെന്ന് അറിയില്ല. ചിലപ്പോൾ മാറ്റംവന്നാൽ അഭിനയ ലോകത്തേക്ക് വരും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…