അച്ഛൻ കൊണ്ട വെയിൽ ആയിരുന്നു മക്കളുടെ തണൽ, എന്നാൽ എന്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല; ഗോകുൽ സുരേഷ്..!!
സുരേഷ് ഗോപിയുടെ മകൻ എന്ന പേരിൽ അല്ല മലയാള സിനിമയിൽ ഗോകുൽ സുരേഷ് അറിയപ്പെടുന്നത്. മുത്ത് ഗൗ എന്ന ചിത്രത്തിൽ നായകനായി എത്തിയ ഗോകുൽ വമ്പൻ വിജയ ചിത്രങ്ങൾ ഒന്നും ചെയ്‌തട്ടില്ല എങ്കിൽ കൂടിയും നിരവധി നല്ല ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട്. പ്രണവ് മോഹൻലാൽ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയ ഗോകുൽ സുരേഷ് കയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ലേലത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഗോകുൽ സുരേഷ്. എന്നാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആണ് അച്ഛന്റെ കുറിച്ച് ഗോകുൽ സുരേഷ് മനസ്സ് തുറന്നത്.
‘അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍. എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാന്‍ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം.
ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം, ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണ്’ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞു.