മലയാള സിനിമയിലെ നാളെയുടെ നെടുംതൂണ് ആയി മാറാൻ പോകുന്ന നടൻ ആയിരിക്കും ടോവിനോ തോമസ്, കാരണം, പ്രേക്ഷകരെയും അതിനൊപ്പം നിര്മാതാവിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ ആണ് ടോവിനോയുടേതായി എത്തുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകാൻ ഒരു മടിയും ഇല്ലാതെ എന്നാൽ അതിനൊപ്പം മികച്ച സിനിമകൾ നൽകുന്ന ടോവിനോ, സാമൂഹിക വിഷയങ്ങളിൽ നേരിട്ട് എത്തുകയും അഭിപ്രായങ്ങൾ പറയുകയും സഹായങ്ങൾ ചെയ്യാൻ മടിയും ഇല്ലാത്ത ചുരുക്കം ചില മലയാളം നടന്മാരിൽ ഒരാൾ ആണ്.
വില്ലനായും നായകനായും മലയാളത്തിലും തമിഴ് സിനിമയിലും തിളങ്ങിയ ടോവിനോ, താൻ ആദ്യ കാലത്ത് എത്തിയ സമയത്തുള്ള കഷ്ടതകൾ തുറന്ന് പറയുകയാണ്. മനോരമ ചാനലിൽ നേരെ ചൊവ്വേ എന്ന പരിപാടിയിൽ ആണ് ടോവിനോയുടെ വെളിപ്പെടുത്തൽ.
ആദ്യമായി മലയാള സിനിമ ചെയ്യാൻ എത്തിയപ്പോൾ, തന്റെ മുഖം പലരും സിനിമക്ക് ചേർന്നതല്ല എന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട് എന്ന് ടോവിനോ പറയുന്നു. അതല്ലാതെ ലൊക്കേഷനുകളിൽ നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും ടോവിനോ തോമസ് വെളിപ്പെടുത്തുന്നു.
“മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോൾ, ‘അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കിൽ പോയി കഴിക്കെടാ’ എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ ‘പൈപ്പുവെള്ളത്തിൽ കഴുകിക്കളയെടാ’ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ തന്നെ അപമാനിച്ചവരെ കാണുമ്പോളും ഞാൻ മാന്യമായി ആണ് പെരുമാറാറുള്ളത്. ഞാൻ അവരെക്കാൾ ഉയർന്ന നിലയിലാണ്. പിന്നെ ഈ മാന്യമായി പെരുമാറുന്നതും ഒരു മധുര പ്രതികാരം തന്നെയാണല്ലോ.”
കാലങ്ങൾ കഴിയുമ്പോൾ മലയാള സിനിമയുടെ അഭിവാജ്യവും അതുപോലെ അഭിമാനവും ആയി മാറിക്കൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…