ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പ്രധാന ഇൻഡസ്ട്രി ആയി മലയാളം മാറിക്കഴിഞ്ഞു. കഥകൾ കൊണ്ടും അഭിനയ സംവിധാന മികവുകൾ കൊണ്ട് പേരുകേട്ട മലയാള സിനിമ ഇന്ന് മികച്ച മേക്കിങ്ങും സാങ്കേതിക വിദ്യകളിലും മുന്നിൽ തന്നെ ആണ്. ഒരു സാമ്പത്തിക വർഷത്തിൽ 2500 കോടിയോളം രൂപയുടെ ബിസിനെസ്സ് ആണ് മലയാള സിനിമയിൽ നടക്കുന്നത്.
ഇരുപത് കോടിക്ക് മുകളിൽ വില നൽകി മലയാള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിൽ എത്തുന്നത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2 ഒടിടിയിൽ എടുത്തത് മുപ്പത് കോടിയോളം രൂപക്കാണ് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. കൂടാതെ 200 കോടിക്ക് മുകളിൽ ആണ് ദൃശ്യം 2 ന്റെ ആഗോള ബിസിനസ് നടന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രങ്ങൾ പല ഭാഷകളിൽ ആണ് റീമേക്ക് ചെയ്തു വരാൻ ഇരിക്കുന്നത്. കൂടാതെ ചൈനീസ് ഭാഷയിലേക്കും ചിത്രം പോകുന്നുണ്ട്. ഇപ്പോഴിതാ ഐഎംഡിബി റിപ്പോർട്ട് പ്രകാരം മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ ആണ് എന്നുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്.
മലയാള സിനിമയിൽ ഇന്നും ഏറ്റവും വലിയ ബിസിനസ് വാല്യൂവും മാർക്കറ്റും നിലനിർത്തുന്നത് അറുപത് വയസ്സ് കഴിഞ്ഞ മമ്മൂട്ടിയുടേയും മോഹൻലാലിലൂടെയും തന്നെ ആണ്. കഴിഞ്ഞ 6 വർഷങ്ങൾ ആയി മോഹൻലാൽ തന്റെ മാർക്കറ്റ് വാല്യൂ അല്ലെങ്കിൽ തന്നെ ഒരു ബ്രാൻഡ് ആയി മാറ്റുക തന്നെ ചെയ്തു എന്ന് വേണം പറയാൻ. ലോകത്തിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ താരമായി മോഹൻലാൽ വളർന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഇവരാണ്.
1. മോഹൻലാൽ
മലയാള സിനിമയിൽ കുറച്ചധികം കാലങ്ങൾ കൊണ്ട് ഒരു ബ്രാൻഡ് ആയി മാറിയ താരം. തെലുങ്കിൽ തന്റെ ഡബ്ബിങ് ചിത്രങ്ങൾ സ്വീകാര്യത ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞിരുന്നു മോഹൻലാലിന് ജനത ഗാരേജിൽ കൂടി. തുടർന്ന് നിരവധി മോഹൻലാൽ സിനിമകൾ ആണ് ഡബ്ബ് ചെയ്തു തെലുങ്കിൽ എത്തിയത്.
ലോകം മുഴുവൻ ആരാധകരുള്ള മോഹൻലാൽ ഒരു സിനിമക്ക് ആയി വാങ്ങുന്നത് എട്ട് കോടി മുതൽ പതിനൊന്ന് കോടി വരെയാണ്. നടൻ എന്ന നിലയിൽ നിന്നും സംവിധായകൻ ആയും മോഹൻലാൽ ബാറോസിൽ കൂടി എത്തുന്നുണ്ട്.
2. മമ്മൂട്ടി.
മലയാള സിനിമയിൽ നിത്യഹരിത നായകൻ. മെഗാസ്റ്റാർ. മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ ആരാധകർ ഉള്ള താരം. എഴുപതാം വയസിലേക്ക് എത്തി നിൽക്കുമ്പോളും സൗന്ദര്യത്തിൽ എതിരാളികൾ ഇല്ലാത്ത മലയാളം നടൻ. മോഹൻലാലിനെ അപേക്ഷിച്ചു ഒരു വര്ഷം കൂടുതൽ സിനിമകൾ റിലീസിന് എത്തുന്നുണ്ട് മമ്മൂട്ടിയുടേത് ആയി.
മോഹൻലാൽ ഒരു വര്ഷം മൂന്നു ചിത്രങ്ങൾ ചെയ്യുമ്പോൾ മമ്മൂട്ടി നായകനായി എത്തുന്നത് നാല് മുതൽ ആറു സിനിമകൾ വരെയാണ്. നായകനായി എത്തുന്ന സിനിമയിൽ നാല് മുതൽ എട്ട് വരെ മമ്മൂട്ടി പ്രതിഫലം വാങ്ങുന്നുണ്ട്.
3. ഫഹദ് ഫാസിൽ
മലയാളത്തിൽ മിനിമം ഗ്യാരന്റി ഉള്ള നടൻ ആരാണെന്നു ചോദിച്ചാൽ ഒന്നാം സ്ഥാനത്തിൽ ഉള്ള യുവ താരം ആണ് ഫഹദ് ഫാസിൽ. അഭിനയ മികവ് കൊണ്ടും അതുപോലെ തന്നെ ചെയ്യുന്ന വേഷങ്ങൾ കൊണ്ടും എന്നും ജന ശ്രദ്ധ നേടുന്ന താരം കൂടി ആണ് ഫഹദ്. ഒടിടിയിൽ നേരിട്ട് ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്ത മലയാളം നടൻ ഫഹദ് ആയിരിക്കും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വില്ലൻ വേഷങ്ങൾ അടക്കം ചെയ്യുന്ന ഫഹദ് ഒരു സിനിമക്കായി വാങ്ങുന്നത് രണ്ടു കോടി മുതൽ 6 കോടി വരെ ആണ്.
4. ദുൽഖർ സൽമാൻ.
മോഹൻലാൽ കഴിഞ്ഞാൽ ബോക്സ് ഓഫീസിൽ ഇനിഷ്യൽ കളക്ഷൻ ഏറ്റവും കൂടുതൽ നേടാൻ കഴിയുന്ന യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തെലുങ്കിലും ഹിന്ദിയിലും തമിഴിലും അഭിനയിക്കുന്നു. തമിഴിൽ ഇറങ്ങിയ കണ്ണും കണ്ണും കൊള്ളയടിച്ചാൽ വമ്പൻ വിജയമായിരുന്നു. മമ്മൂട്ടി രണ്ടാം സ്ഥാനത്തിൽ നിൽക്കുമ്പോൾ മകൻ ദുൽഖർ സൽമാൻ ഉള്ളത് നാലാം സ്ഥാനത്താണ്. മൂന്നു കോടി മുതൽ അഞ്ചു കോടി വരെ ആണ് ഒരു സിനിമക്കായി ഡിക്യൂ വാങ്ങുന്നത്.
5. പൃഥ്വിരാജ് സുകുമാരൻ.
അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ദുല്ഖറിന്റേത് പോലെ മൂന്ന് മുതൽ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും വാങ്ങിക്കാറുള്ളത്. നടൻ എന്നതിനപ്പുറം മികച്ചൊരു സംവിധായകനാണെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ച് കഴിഞ്ഞു. മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായ ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വിയായിരുന്നു. ഇതോടെ പ്രതിഫലത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നാണ് അറിയുന്നത്.
മറ്റു താരങ്ങൾ..
നിവിൻ പോലും ഒരു സിനിമ ചെയ്യാൻ വാങ്ങുന്നത് 2 കൊടിക്കും അഞ്ചു കൊടിക്കും ഇടയിൽ ആണ്. വർഷത്തിൽ രണ്ടു ചിത്രത്തിൽ കൂടുതൽ നിവിൻ പൊളി നായകനായി എത്തറുമില്ല. മലയാള സിനിമയിൽ മാർക്കറ്റ് വാല്യൂവിൽ ഏറ്റവും പിന്നിലെക്ക് പോയ നടൻ ആണ് ദിലീപ്. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ മൂന്നാം സ്ഥാനത്തു നിന്ന ദിലീപ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇപ്പോൾ ഇല്ല.
മൂന്നു കോടിയോളം ആണ് ദിലീപ് ഒരു ചിത്രത്തിൽ വാങ്ങുന്നത്. സമീപകാലത്തെ വിജയങ്ങൾ കൊണ്ട് രണ്ടു കോടിക്ക് മുകളിൽ ആണ് കുഞ്ചാക്കോ ബോബനും ടോവിനോ തോമസും വാങ്ങുന്നത്. സുരേഷ് ഗോപി , ബിജു മേനോൻ , ജോജു ജോർജ് , ജയസൂര്യ , ആസിഫ് അലി , തുടങ്ങിയവർക്ക് ഒരു കോടിക്ക് മുകളിൽ ആണ് പ്രതിഫലം. അമ്പത് ലക്ഷത്തിനും ഒരു കൊടിക്കും ഇടയിൽ ആണ് ജയറാം , ഷൈൻ നിഗം എന്നിവർ വാങ്ങുന്ന പ്രതിഫലം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…