മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം. അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. എന്നാൽ തന്റെ കാലത്ത് ഉള്ള താരങ്ങൾ ഒക്കെ സിനിമ ജീവിതം ആഘോഷം ആക്കിയപ്പോൾ താൻ തടവറയിലെ രാജകുമാരിയെ പോലെ ആയിരുന്നു എന്ന് ചിത്ര ഒരു അഭിമുഖത്തിൽ പറയുന്നു.
അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം തന്നെ ആണ് അതിനു കാരണം. ലൊക്കേഷനിൽ വെച്ച് ആരുമായും സംസാരിക്കാൻ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ മുറിയിൽ പോകണം.. മറ്റു നടിമാരോട് സംസാരിക്കാൻ പാടില്ല. അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. അങ്ങനെയാണ് ഞാൻ തടവറയിലെ രാജകുമാരിയായത്. അമ്മയില്ലാതെ വളരുന്ന മൂന്നു പെൺകുട്ടികൾ ഉള്ളതിന്റെ ആവലാതികൾ ആയിരിക്കും അച്ഛനെ അങ്ങനെ ആക്കിയത്. താൻ നടി ആയതിന്റെ ഇഷ്ടക്കുറവ് അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ഉണ്ടായിരുന്നു.
വേറെ എന്തേലും പേരുദോഷം കൂടി ആയാൽ പിന്നെ പറയണ്ടല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക. ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരിചേച്ചിയുമെല്ലാം കമ്ബനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും.
സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാൻ കഴിഞ്ഞിരുന്നു. സ്‌നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും. ഡോളർ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നത് അനിയത്തിയുടെ കല്യാണം നിശ്ചയിച്ച കാലത്താണ്.
യാതൊരു കാരണവശാലും അച്ഛന് വീട്ടിൽനിന്ന് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ. അമേരിക്കയിലാണ് ഷൂട്ടിംഗ്. ഇരുപത് ദിവസത്തെ ഡേറ്റായിരുന്നു നൽകിയത്. മനസ്സില്ലാ മനസോടെ എന്നെ തനിച്ച് വിട്ടു. ശരണ്യയുമുണ്ടായിരുന്നു ആ സിനിമയിൽ. അടിച്ചുപൊളിച്ച് അഭിനയിച്ച ഏക ഷൂട്ടിംഗ് സെറ്റ് ഡോളറുടേതായിരുന്നു. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു.
ഒരിക്കൽ ഏതോ സിനിമയുടെ സെറ്റിൽവച്ച് ശോഭന എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. വിവരമറിഞ്ഞ് അച്ഛൻ കലിതുള്ളി. ‘അവളാരാ നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്. അവൾ വേണമെങ്കിൽ നിന്റെ മുറിയിൽ വരട്ടെ’. ഞാൻ മുറിയിൽ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാൻ പ്രയാസമായിരുന്നു. എന്നാൽ തന്റെ ഈ കാര്യങ്ങളിൽ കാണിക്കുന്ന കാർക്കശ്യം പ്രതിഫലം വാങ്ങുന്നതിൽ കാണിക്കാൻ അച്ഛന് കഴിഞ്ഞില്ല എന്ന് വേണം പറയാൻ.
സമ്പാദ്യത്തെ കുറിച്ച് അച്ഛൻ ഒരിക്കലും ആലോചിച്ചില്ല. നല്ല കഥാപാത്രത്തിൽ കൂടി കലാപരമായ സിദ്ധി വർദ്ധിപ്പിക്കാൻ ആയിരുന്നു ശരിക്കും അച്ഛന്റെ ശ്രമം. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്ര തമിഴിൽ നിന്നും വണ്ടി ചെക്കുകൾ വാരിക്കൂട്ടി. ആട്ടക്കലാശത്തിൽ അഭിനയിച്ചതിന് കിട്ടിയത് അയ്യായിരത്തിയൊന്ന് രൂപയാണ്.
കാശ് കിട്ടിയപാടേ എന്നെയും കൂട്ടി ഭീമാജ്വല്ലറിയിൽ പോയി നല്ല കാഴ്ചയുള്ള ഒരു ജോടി ഇയർറിംഗ് വാങ്ങിതന്നു. വീട്ടിലെ പെൺകുട്ടികൾക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ. ബാക്കി സിനിമകൾക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത്. തമിഴിൽ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകൾക്ക് എണ്ണമില്ല. എങ്കിലും കിട്ടിയ കാശ് ധൂർത്തടിക്കാതെ കുടുംബത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കുവാൻ അച്ഛൻ ശ്രദ്ധാലുവായിരുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…