കഴിഞ്ഞ 45 വർഷത്തിൽ ഏറെ ആയി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് മല്ലിക സുകുമാരൻ. സിനിമയിലും അതോടൊപ്പം സീരിയലിലും സജീവമായി നിൽക്കുന്ന മല്ലികയുടെ മക്കളും മരുമക്കളും സിനിമ ലോകത്തിൽ സജീവമാണ്. മല്ലികയുടെ ഭർത്താവ് മലയാള സിനിമയിലെ അനശ്വര നടൻ സുകുമാരൻ ആണ്.
മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരനും മക്കൾ ആയ പൃഥ്വിരാജ് ഇന്ദ്രജിത് മരുമക്കൾ ആയ സുപ്രിയയും പൂർണ്ണിമയും ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും ഒക്കെ സിനിമ ലോകത്തിൽ സജീവമാണ്. മക്കളെയും മരുമക്കളെയും കുറിച്ച് പറയുമ്പോൾ നൂറുനാവുള്ള ആൾ കൂടി ആണ് മല്ലിക സുകുമാരൻ.
ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റിലാണ് താമസം.
മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് ഈ അമ്മ ഇഷ്ടപ്പെടുന്നത്. പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
“സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന്.” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…