കെട്ടിപ്പിടിക്കുമ്പോൾ ജയറാമിന്റെ പുറത്ത് നഖംകൊണ്ട് അമർത്തി; മാളൂട്ടിയിലെ റൊമാന്റിക്ക് രംഗങ്ങളെ കുറിച്ച് ഉർവശി..!!

1,546

1977 വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ കൂടി ബാലതാരമായി എത്തി. തുടർന്ന് 1985 മുതൽ മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ താരമാണ് ഉർവശി. 1980 – 90 കാലഘട്ടത്തിൽ തിളങ്ങി നിന്ന നായിക നടിയായിരുന്നു ഉർവശി. മലയാളത്തിൽ ഒരേ സമയം കോമഡി വേഷങ്ങൾ അടക്കം ചെയ്യാൻ കഴിവുള്ള താരംകൂടിയാണ് ഉർവശി. കവിത രഞ്ജിനി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കലാരഞ്ജിനി , കല്പന എന്നിവർ താരത്തിന്റെ സഹോദരിമാർ ആണ്.

ഇരുവരും സിനിമയിൽ തിളങ്ങിയ താരങ്ങൾ കൂടിയാണ്. മലയാളം , ഹിന്ദി , തമിഴ് , തെലുങ്ക് , കന്നട എന്നി ഭാഷകളിലായി 500 ൽ കൂടുതൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മുന്താണി മുറിച്ച് എന്ന ചിത്രത്തിൽ ഗ്ലാമർ താരമായി ആണ് ഉർവശി തന്റെ ആദ്യ ചിത്രത്തിൽ നായികയായി എത്തിയത്. അഭിനേതാവ് എന്നതിന് മുകളിൽ തിരക്കഥകൾ എഴുതാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കൂടാതെ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടി ആയിരുന്നു ഉർവശി. മോഹൻലാൽ , ജയറാം എന്നിവർക്ക് ഒപ്പം ഒട്ടേറെ വിജയങ്ങൾ ഉണ്ടാക്കിയ താരം കൂടി ആണ് ഉർവശി. ജയറാം – ഉർവശി ചിത്രങ്ങൾക്ക് അന്ന് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ആയിരുന്നു ഉർവശിയുടെ വിവാഹം.

ഏറെക്കാലത്തെ പ്രണയത്തിന്റെ ഒടുവിൽ നടൻ മനോജ് കെ ജയനെ ആണ് ഉർവശി വിവാഹം കഴിക്കുന്നത്. അതും സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ. എന്നാൽ സിനിമ പോലെ വിജയമായില്ല ജീവിതം. പരാജയമായതോടെ ഇരുവരും വിവാഹ മോചിതർ ആകുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു. 2008 ലായിരുന്നു വിവാഹ മോചനം.

തുടർന്ന് ഉർവശി 2013 ൽ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ബേബി ശാലിനിയെ പ്രധാന കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഉർവശി. ജയറാം നായകനായി എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ ഏറെ ബുദ്ധിമുട്ടിച്ച ഒരു സംഭവം നടന്നെന്ന് ഉർവ്വശി പറയുന്നു.

റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ എനിക്ക് നേരത്തെ മുതൽ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അത് കൊണ്ട് തന്നെ ജയറാമുമായുള്ള ചിത്രത്തിലെ റൊമാന്റിക്ക് രംഗങ്ങൾ ചെയ്യാൻ താൻ വളരെ ബുദ്ധിമുട്ടിയെന്നും ഉർവശി പറയുന്നു.
ജയറാമിനെ കെട്ടിപിടിക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ രംഗം കൂടുതൽ നീണ്ട് പോകാതെ ഇരിക്കാൻ ജയറാമിന്റെ പുറത്ത് നഖം വേദന തോന്നും വരെ താൻ അമർത്തിയിരുന്നു.

ജയറാമിന് പെട്ടെന്ന് കാര്യം മനസിലാക്കുകയും ഷൂട്ട് പെട്ടെന്ന് കഴിയുകയും ചെയ്‌തെന്നും ഊർവ്വശി പറയുന്നു. റൊമാന്റിക്ക് രംഗങ്ങൾ അഭിനയിക്കുമ്പോൾ പിന്നീട് ജയറാം തന്നെ പെട്ടെന്ന് തീർക്കാൻ മുൻകൈ എടുത്തിരുന്നതായും ഊർവ്വശി പറയുന്നു.

You might also like