മമ്മൂട്ടിയുടെ ഭാഗ്യ നമ്പർ 369 ആയത് ഇങ്ങനെ; സജിൻ എന്ന പേരുവന്ന വഴി..!!
മലയാളത്തിലെ ഇവർ ഗ്രീൻ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. മലയാളത്തിലെ ഏറ്റവും സീനിയർ നായക നടനായ മമ്മൂട്ടി ആദ്യം അഭിഭാഷകൻ ആയിട്ട് ജോലി ചെയ്ത ശേഷം ആണ് അഭിനയ ലോകത്തേക്ക് എത്തിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അഭിനയ ലോകത്തിൽ ഉള്ള മമ്മൂക്ക മൂന്നു വട്ടം മികച്ച നടനുള്ള ദേശിയ അവാർഡ് മൂന്ന് വട്ടം നേടിയിട്ടുണ്ട്. അഞ്ചു വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മമ്മൂട്ടിയെ 1998 ൽ പത്മശ്രീ നൽകി ഭാരത സർക്കാർ ആദരിച്ചിരുന്നു.
1971 ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.
കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. എന്നും അഭിനയത്തോടൊപ്പം മമ്മൂട്ടിയുടെ ഇഷ്ടങ്ങളിൽ ഒന്നാണ് വാഹനങ്ങളും. വാഹനങ്ങളിൽ മമ്മൂട്ടിയുടെ നമ്പറുകൾ എല്ലാം 369 എന്നാണ്. എങ്ങനെ ആണ് ഈ നമ്പർ വന്നത് എന്നുള്ളതിന് കാരണം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങി. അതിന്റെ ലോക്ക് നമ്പർ 369 എന്ന് ആയിരുന്നു.
മൂന്നിന്റെ ഗുണിതങ്ങൾ ഉള്ള ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും തുടർന്ന് അത് മമ്മൂട്ടിയുടെ ഭാഗ്യ നമ്പർ ആയി മാറുകയും ആയിരുന്നു. സജിൻ എന്ന പേര് തനിക്ക് വന്നത്. തന്റെ ആദ്യ കാലങ്ങളിൽ വിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് ആയിരുന്നു സ്ഫോടനം. ഷീല നിർമിച്ച ആ ചിത്രത്തിൽ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു.