മോഹൻലാൽ ആണെങ്കിൽ ചെയ്യാം, മമ്മൂട്ടി പറ്റില്ല; ഒമ്പത് നിർമാതാക്കൾ തഴഞ്ഞ മമ്മൂട്ടി ചിത്രത്തിന് പിന്നീട് സംഭവിച്ചത്..!!

mammootty
54

മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ ആണെങ്കിലും മമ്മൂട്ടി ആണെങ്കിലും സിനിമ ലോകത്തിൽ വലിയ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ മമ്മൂട്ടി സിനിമ ലോകത്തിൽ നിന്നും പുറത്തേക്ക് എന്ന രീതിയിൽ ഉള്ള തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. തുടരെ തുടരെ പരാജയങ്ങൾ ഉണ്ടായപ്പോൾ മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് വരെ വിമർശകർ എഴുതി.

എന്നാൽ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാൻ ജോഷി തീരുമാനിച്ചു. കഥയുമായി ഒമ്പത് നിർമാതാക്കളെ കണ്ടു ഭയം കാരണം എല്ലാവരും ചിത്രത്തിൽ നിന്നും പിന്മാറി. എന്നാൽ പരാജയ നായകൻ ആയാലും മമ്മൂട്ടി മതി എന്ന് ജോഷിയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.

നിർമാതാക്കളിൽ പലരും മോഹൻലാൽ ആണെങ്കിൽ ചിത്രം നിർമ്മിക്കാൻ റെഡി എന്നായിരുന്നു പറഞ്ഞത്. എന്നാൽ മമ്മൂട്ടി മതി എന്ന് ജോഷിയ ഉറച്ച തീരുമാനം എടുത്തു. അങ്ങനെ ചിത്രത്തിനായി ഭാഗ്യം പോലെ ഒരു നിർമാതാവിനെ ലഭിച്ചു. ജോയ് തോമസ്. സുരേഷ് ഗോപി ഉർവശി വിജയരാഘവൻ സുമലത എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ന്യൂ ഡൽഹി ആയിരുന്നു ചിത്രം.

വില്ലൻ ആയി തീരുമാനിച്ചിരുന്ന ടി ജി രവി ആ സമയത് വില്ലൻ വേഷങ്ങൾ ഇനി ചെയ്യുന്നില്ല എന്ന് പറഞ്ഞു പിന്മാറി. തുടർന്ന് ആ വേഷത്തിലേക്ക് ജഗന്നാഥ വർമയെത്തി. ആളും ആരവവും ഇല്ലാതെ ചിത്രം റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന് ആദ്യ ഷോയിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചു. വമ്പൻ വിജയം ആയി മാറിയ ചിത്രം മമ്മൂട്ടിയുടെ തിരിച്ചു വരവ് കൂടി ആയിരുന്നു ന്യൂ ഡൽഹി.

You might also like