മലയാളത്തിൽ ഏറ്റവും ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. പ്രേക്ഷകർക്ക് ആവേശം നൽകുന്നതും പ്രേക്ഷകരുടെ കണ്ണുകൾ നിറക്കുന്ന ചിത്രങ്ങൾ വരെ അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ പലപ്പോഴും മമ്മൂട്ടി നിരസിച്ച ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ വമ്പൻ വിജയങ്ങളായി മാറിയിട്ടുണ്ട്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ഏറെ ആരാധകർ ഉള്ള താരം ആണ് മമ്മൂട്ടി.
എന്നാൽ മമ്മൂട്ടിയുടെ ഇന്നും ഏറെ ആരാധകർ ഉള്ള കഥാപാത്രം ആണ് കോട്ടയം കുഞ്ഞച്ചൻ എന്നാൽ ആ ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി പലരോടും കഥ പറയുമ്പോൾ ഒട്ടേറെ നിർമാതാക്കളും സംവിധായകരും മമ്മൂട്ടി ചെയ്താൽ വമ്പൻ പരാജയമായി മാറും എന്ന് പറഞ്ഞു നിരസിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു. ഡെന്നിസ് ജോസഫ് പറയുന്നത് ഇങ്ങനെ..
ഈ സിനിമ എടുക്കാൻ പറഞ്ഞിട്ട് ഞങ്ങളോട് പാര വെക്കാൻ നോക്കുന്നത് ആണോ എന്ന് എന്നോട് അഞ്ചോളം പ്രമുഖ സംവിധായകർ എന്നോട് ചോദിച്ചു. ഇങ്ങനെയൊരു കഥയിൽ മമ്മൂട്ടി അഭിനയിച്ചാൽ സിനിമ ഓടില്ലെന്നായിരുന്നു മിക്ക നിർമാതാക്കളും സംവിധായകരും പറഞ്ഞത്. അന്ന് ഈ കാര്യം സുരേഷ് ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ബാബുവിന് കോണ്ഫിഡന്റ നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് മനപൂർവ്വം താൻ പറയാതിരുന്നതാണ്.
തന്നെ സംബന്ധിച്ചിടത്തോളം ഹൻഡ്രഡ് ആന്റ് വൺ പേർസെന്റേജ് ഈ സിനിമ വിജയം ആകുമെന്ന് അറിയുമായിരുന്നു എന്ന് ഡെന്നീസ് ജോസഫ് പറയുന്നു. എന്തായാലും സൂപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രം അഞ്ച് പ്രശസ്ത സംവിധായകരും പത്ത് നിര്‍മ്മാതാക്കളും വേണ്ടെന്ന് വച്ച സിനിമയാണെന്ന് ഡെന്നീസ് ജോസഫിന്റെ വെളിപ്പെടുത്തലിനുശേഷവും ഇന്നും ഇതുവരെയും താൻ മമ്മുക്കയോട് പറഞ്ഞിട്ടില്ല.
ഡെന്നീസ് ഈ സത്യം ആദ്യം പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ മമ്മൂട്ടി അഭിനയിക്കുകയുമില്ലായിരുന്നു വെന്നും ഇങ്ങനെയൊരു സിനിമ ഉണ്ടാകുകയുമില്ലായിരുന്നു വെന്നും ടി എസ് സുരേഷ് ബാബു അഭിപ്രായപ്പെട്ടു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…