അഭിനയം കൊണ്ടുമാത്രമല്ല സൗന്ദര്യം കൊണ്ടും ഇന്ത്യൻ സിനിമയിൽ എതിരാളികൾ ഇല്ലാത്ത നടൻ ആണ് മമ്മൂട്ടി. അത് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമായി കാണുകയും ചെയ്യാം എന്നാൽ എഴുപത് വയസിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ അഭിനയിക്കുന്ന താരമാണ് മമ്മൂട്ടി, അത്തരം വേഷങ്ങൾ ചെയ്യാൻ ഉള്ള സൗന്ദര്യവും താരത്തിന് ഇപ്പോഴും ഉണ്ട്.
മലയാള സിനിമയുടെ നിത്യ ഹരിത നായകനായി തുടരുന്ന താരം എന്നാൽ ഈ സൗന്ദര്യ രഹസ്യം പലരും ചോദിക്കുമ്പോൾ ചിരി മാത്രമാണ് ഉത്തരമായി നൽകി ഇരുന്നത്. എന്നാൽ ഭക്ഷണത്തിൽ തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നയാൾ കൂടിയാണ് മമ്മൂട്ടി. ഇപ്പോൾ നടി സീനത്ത് ആണ് പറയുന്നത് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം താൻ ഒരിക്കൽ ചോദിച്ചു എന്നും എന്നാൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളിൽ താൻ തൃപ്തി ആകാതെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചപ്പോൾ ആണ് രഹസ്യം താൻ മനസിലാക്കിയത് എന്നും സീനത്ത് പറയുന്നു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സീനത്ത് വെളിപ്പെടുത്തൽ നടത്തിയത്. എന്ത് കഴിച്ചിട്ടാണ് ഇത്രയധികം സൗന്ദര്യം എന്ന് താൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെന്നു സീനത്ത് പറഞ്ഞു. അതിനു മമ്മൂട്ടി തന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, മറ്റുള്ളവർ കഴിക്കുന്നത് ഒന്നും താൻ കഴിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
എന്നാൽ അദ്ദേഹം അത് പറഞ്ഞപ്പോൾ താൻ ഉച്ചക്ക് അദ്ദേഹം എന്താണ് കഴിക്കുന്നത് എന്ന് ശ്രദ്ധിച്ചു എന്നും അതിൽ സംഭവിച്ചതിനെ കുറിച്ചും സീനത്ത് പറയുന്നുണ്ട്. മറ്റുള്ളവർ കഴിക്കാത്തതാണ് അദ്ദേഹം കഴിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എന്താണ് അദ്ദേഹം കഴിക്കുന്നത് എന്ന് ശ്രദ്ധിക്കണം എന്ന് തോന്നിയത്.
ഉച്ചക്ക് അദ്ദേഹത്തിന് ഇഷ്ടം പോലെ ഭക്ഷണം കൊണ്ടുവന്നു. ഭക്ഷണം ഉണ്ടാക്കുന്ന ആളുകൾ ഒക്കെ അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു. തുടർന്ന് അവർ ഭക്ഷണ സാധനങ്ങൾ മേശപ്പുറത്ത് നിരത്തി വെച്ചു. ഒത്തിരി സാധനങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ഇതാണോ ഒന്നും കഴിക്കില്ല എന്ന് പറഞ്ഞാൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
തുടർന്ന് അവിടെ ഉണ്ടായിരുന്ന ആളുകൾക്കെല്ലാം അദ്ദേഹം ധാരണം ഭക്ഷണം കൊടുത്തു. എന്നാൽ അതിൽ നിന്നെല്ലാം വളരെ കുറച്ചു മാത്രമെടുത്ത് വയറു നിറക്കുന്ന അദ്ദേഹം ചെയ്തത്. വാരിവച്ചൊന്നും അദ്ദേഹം ഭക്ഷണം കഴിച്ചില്ല എങ്കിൽ കൂടിയും അദ്ദേഹം ഇഷ്ടമുള്ളത് എല്ലാം കഴിച്ചു. നല്ല ഭക്ഷണം ആവശ്യമുള്ളത് കഴിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ രീതി എന്ന് തനിക്ക് മനസിലായി. സീനത്ത് അനുഭവം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…