മലയാളത്തിന്റെ നിത്യഹരിത നായകനാണ് എല്ലാവരും സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി അഭിനയ ലോകത്തിൽ നിൽക്കുന്ന താരംകൂടിയാണ് മമ്മൂട്ടി.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുള്ള ദേശിയ അവാർഡ് വരെ നേടിയിട്ടുള്ള എന്നും ഒരു വിസ്മയമാണ് മമ്മൂട്ടി. എന്നാൽ താൻ ഇത്രയൊക്കെ ആയി എങ്കിൽ കൂടിയും ഇടത് കാലിന്റെ പൊട്ടിയ ലിഗ്മെന്റിന്റെ വേദന സഹിക്കാൻ തുടങ്ങിയിട്ട് 21 വർഷങ്ങൾ ആയി എന്ന് മമ്മൂട്ടി പറയുന്നു.
കോഴിക്കോട് മെയിത്ര ആശുപത്രിയിൽ സന്ധി മാറ്റി വെക്കുന്ന റോബോർട്ടിക് ശസ്ത്രക്രിയ ഉൽഘാടനം ചെയ്യാൻ എത്തിയപ്പോളാണ് മമ്മൂട്ടി താൻ ഇത്രയും കാലമായി അനുഭവിക്കുന്ന ആ വേദനയെ കുറിച്ച് മനസ്സ് തുറന്നത്. പണവും നേട്ടവും എല്ലാം ഉണ്ടെങ്കിൽ കൂടിയും താൻ ഇന്ന് ശസ്ത്രക്രിയ ചെയ്തു മാറ്റം വരുത്താത്തതിന്റെ കാരണവും പറയുന്നുണ്ട് മമ്മൂട്ടി.
മമ്മൂട്ടി പറഞ്ഞതിങ്ങനെ..
ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്.
ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിൽ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവക്കൽ ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടൽ.
എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയർമാൻ പി.കെ അഹമ്മദ് ഡയറക്ടർ ഡോ അലി ഫൈസൽ , ബോൻ ആൻഡ് ജോയിന്റ് കെയർ ചെയർമാൻ ഡോ. ജോർജ്ജ് എബ്രഹാം ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…