കഴിഞ്ഞ ദിവസമാണ് താൻ മോഹൻലാൽ ആരാധകൻ ആണെന്നുള്ള വെളിപ്പെടുത്തൽ, ഒരു പ്രമുഖ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയത്, കുറച്ചു കാലങ്ങൾക്ക് മുമ്പ് ഒരു ഓഡിയോ ലോഞ്ചിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ മമ്മൂക്ക ആണെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മോഹൻലാലിനോട് ഉള്ള ആരാധനയെ കുറിച്ച് വ്യക്തമായ മറുപടിയാണ് ഉണ്ണി റേഡിയോ ചാനൽ വഴി നടത്തിയത്,
തനിക്ക് ലാലേട്ടനോടുള്ള ആരാധന മമ്മൂക്കക്കും മറ്റെല്ലാവരും നന്നായി അറിയാം എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്, അതോടൊപ്പം സ്ഫടികം ചിത്രം കണ്ട തനിക്ക് അഭിനയ മോഹം ഉണ്ടായത് എന്നും, ലാലേട്ടൻ നായകനാകുന്ന ചിത്രത്തിൽ മാസ്സ് വില്ലൻ വേഷത്തിൽ എത്താൻ ആഗ്രഹം ഉണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
എന്നാൽ ഉണ്ണി മുകുന്ദൻ അവസര വാദിയാണ് എന്ന നിലയിൽ ആണ് ഒരു വിഭാഗം ആരാധകർ രംഗത്ത് എത്തിയത്, മമ്മൂട്ടിയോടുള്ള ആരാധന പറയുന്ന വീഡിയോ പലയിടത്തും ഷെയർ ചെയ്യുകയും, പോസ്റ്റുകൾക്ക് അടിയിൽ കമെന്റ് ആയി ഇടുകയും ചെയ്യാൻ ആരാധക കൂട്ടം മറന്നില്ല. എന്നാൽ രണ്ട് ദിവസമായി നടക്കുന്ന ഫേസ്ബുക്ക് യുദ്ധങ്ങളിൽ മനസ്സ് തകർന്ന ഉണ്ണി മുകുന്ദൻ, തന്റെ ഭാഗം വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയപ്പെട്ട മമ്മൂക്ക ആൻഡ് ലാലേട്ടൻ ഫാൻസ് അറിയുന്നതിന്,
സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും
എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങൾ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവർ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിൽ, എന്റെ ശ്രദ്ധയിൽപെട്ട ചില കാര്യങ്ങൾ വളരെ വിഷമിപ്പിച്ചു. എന്നെ പോലെ ചെറിയ ഒരു ആർട്ടിസ്റ് ഇവരിൽ ആരുടെ ഫാൻ ആണെന്ന വിഷയത്തിന്റെ പേരിൽ ഓൺലൈനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവർ രണ്ടു പേരും. ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയിൽ ഉള്ള വേർതിരിവും ഇവരോട് എനിക്കില്ല. ഈ ഒരു വിഷയത്തിന്റെ പേരിൽ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവർ അനുഗ്രഹീതരായ കലാകാരന്മാരും. നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മൾ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്. രണ്ടു പേരെയും ഇത്രയും കാലം നമ്മൾ എങ്ങനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്ത് നിർത്തിയോ, അത് തുടർന്നും നമുക്ക് ചെയ്യാം. മിഖായേൽ എന്ന സിനിമ റിലീസ് ആകാൻ ഇനി വളരെ കുറച്ച ദിവസങ്ങൾ മാത്രമേയുള്ളു. ഈ ഒരു അവസരത്തിൽ, തികച്ചും ദൗർഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്. ഇനിയും ഒരുപാട് നല്ല സിനിമകൾ എല്ലാവർക്കും ഉണ്ടാവട്ടെ.
സ്നേഹത്തോടെ,
ഉണ്ണി മുകുന്ദൻ
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…