ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളുടെ നിരയിൽ മുൻപന്തിയിലുള്ള താരമാണ് വിജയ്. തമിഴ് സിനിമയുടെ നെടുംതൂണായി നിൽക്കുന്ന വിജയ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിൽ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും താരമൂല്യം കൂട്ടിക്കൊണ്ടുവരുന്ന താരം കൂടിയാണ് ദളപതി വിജയ്. മലയാളത്തിലെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കൾ ഉള്ളത് മലയാളത്തിൽ ആണെന്ന് അഭിമാനത്തോടെ തന്നെ പറയാം.
മമ്മൂട്ടിയും മോഹൻലാലിനും എതിരാളികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോൾ ഇളയദളപതി വിജയ് മോഹൻലാൽ മമ്മൂട്ടി എന്നി താരങ്ങളുടെ കുറിച്ചും അവരുടെ ഇഷ്ടമുള്ള സിനിമ കഥാപാത്രങ്ങൾ എന്നിവയെ കുറിച്ചും മനസ്സ് തുറക്കുകയാണ്.
മലയാളം സിനിമകൾ കൂടുതലും റിയലിസ്റ്റിക്ക് ആണെന്നും യാഥാർഥ്യത്തോട് നീതി പുലർത്തുന്നത് ആണെന്നും വിജയ് പറയുന്നു. ഒരു അഭിമുഖത്തിൽ ആണ് മലയാള സിനിമയെ കുറിച്ചും ഇഷ്ട സംവിധായകനെ കുറിച്ചും മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ചും വിജയ് പറയുന്നത്.
മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ സിദ്ധിഖ് ആണ്. അദ്ദേഹം ആണ് വിജയ് സൂര്യ എന്നിവരെ വെച്ച് ഫ്രണ്ട്സ് തമിഴിലും എടുത്തത്. ഇപ്പോഴും ഫ്രണ്ട്‌സിലെ കോമഡികൾ കാണുമ്പോൾ ചിരി വരും എന്നും ചിത്രത്തിൽ പെയിന്റ് അടിക്കുന്ന രംഗങ്ങൾ ഒക്കെ തനിക്ക് ഏറെ ഇഷ്ടമുള്ളതാണ് എന്നും വിജയ് പറയുന്നു.
അതുപോലെ തന്നെ മമ്മൂട്ടി സാറിന്റെ തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ വളരെ ശക്തമായ എന്തെങ്കിലും സന്ദേശം നൽകുന്നതും ആണെന്ന് വിജയ് പറയുന്നു. അതുപോലെ തന്നെ മോഹൻലാൽ സാറിന്റെ കോമഡി വേഷങ്ങൾ ആണ് തനിക്ക് ഇഷ്ടം.
വളരെ എളുപ്പത്തിൽ തമാശകൾ പറഞ്ഞു കളിയാക്കി എല്ലാം മോഹൻലാൽ സർ അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്. മലയാളത്തിൽ സംവിധായകൻ പറയുന്ന കഥകളും അതുപോലെ നടന്മാർ ചെയ്യുന്നതും വളരെ റിയൽ ആയി തോന്നുമെന്നും വിജയ് കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…